ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആരാധകരുമായി പങ്കുവെച്ച് മഞ്ജു വാരിയർ.!! ഇതാണ് എന്നെന്നും മനസിലുണ്ടാകുന്ന ആ ഓർമ്മ | Lady super star Manju Warrier share mother’s photo

Lady super star Manju Warrier share mother’s photo: എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഒരു ടെലിവിഷൻ പരമ്പരയിലൂടെ തുടങ്ങിയ അഭിനയജീവിതം ഇന്നിപ്പോൾ ആയിഷ എന്ന ഹിറ്റ്‌ സിനിമയിൽ എത്തി നിൽക്കുകയാണ്. മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിട്ടുള്ള വ്യക്തിയാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി എപ്പോഴും മഞ്ജു വാര്യർ പങ്കുവെക്കാറുണ്ട്. ഇപ്പോൾ

ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം. മഞ്ജു വാര്യരുടെ വിജയത്തിന് പിന്നിൽ എന്നും കരുതലോടെ കൈത്താങ്ങായി നിന്ന ആളാണ് മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യർ. പ്രതിസന്ധികളിൽ പതറാതെ ജീവിതത്തോട് പൊരുതി ജയിക്കാനുള്ള ഊർജം മഞ്ജു വാര്യർക്ക് പകർന്നുനൽകിയ അമ്മയുടെ പുതിയ ചിത്രങ്ങൾ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ് താരം. അമ്മ ആ പഴയ ഊർജത്തോടെ നൃത്ത ചുവടുകൾ വെക്കുന്ന

manju warrier and mother (2)
manju warrier and mother (2)

മനോഹരമായ ഫോട്ടോകളാണ് മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിട്ടുള്ളത്. ‘പ്രിയപ്പെട്ട അമ്മ, ജീവിതത്തിൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു കാര്യത്തിന് മുൻപിലും പ്രായം എന്നുള്ളത് വെറുമൊരു നമ്പർ മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചതിന് നന്ദി.അമ്മയുടെ ജീവിത യാത്രയുടെ അറുപത്തിഏയാം വർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന ഈ നേരത്ത് അമ്മ നൃത്തത്തിലേക്ക് എത്തിയത് മകളായ എന്നെയും മറ്റുള്ള ദശലക്ഷണക്കിന് സ്ത്രീകളെയും

നിങ്ങളുടെ ഈ പ്രവൃത്തി പ്രചോദനം നൽകി മോട്ടിവേഷൻ ചെയ്യുന്നു. അമ്മയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.. അമ്മയുടെ മകളാവാൻ കഴിഞ്ഞതിൽ ഞാൻ ഇന്ന് അഭിമാനിക്കുന്നു.’ ഈ പോസ്റ്റ്‌ മഞ്ജു വാര്യർ പങ്കുവെച്ച് അൽപസമയത്തുഉള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ മികച്ച രീതിയിൽ വൈറലായിരിക്കുകയാണ്. ഒരുപാട് ആരാധകരാണ് ഇപ്പോൾ മഞ്ജുവാര്യരുടെ അമ്മ ഗിരിജ വാര്യർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എത്തിയിട്ടുള്ളത്.

A post shared by Manju Warrier (@manju.warrier)