ഇത് എന്റെ സണ്ണി.!! നല്ല ചേര്‍ച്ചയുണ്ട്, ബോയ് ഫ്രണ്ടാണോ എന്ന് ആരാധകർ ? പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംസകളുമായി അനുശ്രീ | Anusree’s post goes viral

Anusree’s post goes viral: മലയാളികളുടെ പ്രിയപ്പെട്ട സിനിമ താരമാണ് അനുശ്രീ. 2012 ൽ റിലീസ് ആയ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ ഫഹദിന്റെ നായികയായാണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ചിത്രത്തിൽ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്. സൂര്യ ടീവി യിലെ ഒരു ആക്ടിങ് റിയാലിറ്റി ഷോ ആയ ‘മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറി’ലൂടെയാണ് ഡയമണ്ട് നെക്ളെയ്സിലേക്ക്

സെലെക്ഷൻ കിട്ടിയത്.ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കലാമണ്ഡലം ജയശ്രീ ആയി താരം എത്തിയപ്പോൾ മലയാളികൾ എല്ലാവരും ഇരു കയ്യോടെയും ആണ് സ്വീകരിച്ചത്. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, റെഡ് വൈൻ, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരം കഴിഞ്ഞു. ഇതിഹാസ എന്ന ചിത്രത്തിൽ ഫൈറ്റ് സീനുകൾ അടക്കം താരം അതിമനോഹരമായാണ് ചെയ്തത്.

ഇന്നിപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാൾ ആണ് താരം.നാച്ചുറൽ ആയ താരത്തിന്റെ അഭിനയം കണ്ടിരിക്കാൻ രസമാണ്. അത് കൊണ്ട് തന്നെ നിരവധി മികച്ച റോളുകൾ ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. കൂടാതെ തരങ്ങൾക്കിടയിലെ താര ജാടകൾ ഇല്ലാത്ത ഒരു നടി കൂടിയാണ് അനുശ്രീ. കൊല്ലം ജില്ലയിലെ പത്തനാപുരം എന്ന ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന അനുശ്രീ ഒരു സാധാരണ

കുടുംബത്തിൽ നിന്നാണ് സിനിമയിലേക്ക് കടന്ന് വന്നത്.ഇപ്പോഴും തന്റെ നാട്ടിലെ എല്ലാ പരിപാടികളിലും നിറ സാനിധ്യമാണ് അനുശ്രീ. ഒരു താരമായിട്ടല്ല ആ നാട്ടിലെ ഒരു സാധാരണക്കാരി ആയിട്ട് തന്നെയാണ് താരം എപ്പോഴും പെരുമാറിയിട്ടുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം താരം തന്റെ ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ തന്റെ സുഹൃത്തിനു പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. മനോഹരമായ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് താരം സുഹൃത്തിനു ആശംസകൾ പങ്ക് വെച്ചത്.