എല്ലാം നഷ്ടമായെങ്കിലും ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് പൂജയും സുമിത്രയും. രോഹിത് നഷ്ടമായതോടെ തങ്ങളുടെ അഭയസ്ഥാനം ആണ് ഇരുവർക്കും നഷ്ടമായത്. കൂടെ ഒരായുസ്സിന്റെ അധ്വാനത്തിലൂടെ രോഹിത് ഉണ്ടാക്കിയെടുത്ത എല്ലാ സ്വത്തുക്കളും രോഹിത്തിന്റെ സഹോദരി രഞ്ജിത വ്യാജപ്രമാണം നിർമിച്ചു സ്വന്തമാക്കുകയും ചെയ്തു.
ഇപ്പോൾ രോഹിത്തിന്റെ കമ്പനിയിലെ ഒരു സ്റ്റാഫ് മാത്രമാണ് പൂജ. ഒരു സ്കൂളിൽ സംഗീത അധ്യാപകയായി സുമിത്രയും ജീവിതം ആരംഭിച്ചു.എന്നാൽ ഭൂതകാലത്തിലേ ഓർമ്മകൾ സുമിത്രയെ വേട്ടയാടുന്നുണ്ട്. ആദ്യം മുതൽക്കേ തന്നെ ശത്രുപക്ഷത്തു കാണുന്ന രഞ്ജിതയ്ക്ക് രോഹിത്തിന്റെ മരണത്തിനു കാരണമായ തങ്ങൾക്ക് സംഭവിച്ച അപകടത്തിൽ പങ്കുണ്ടോ എന്ന് സുമിത്രയ്ക്ക് സംശയമുണ്ട്. രോഹിത്തിന്റെ മ ര
ണത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ് സുമിത്ര. എന്തിനു വേണ്ടി ഇറങ്ങിതിരിച്ചോ അത് വിജയകരമായി പൂർത്തിയാക്കുന്ന ആളാണ് സുമിത്ര. നഷ്ടമായതെല്ലാം പൂജയ്ക്ക് നേടിക്കൊടുക്കും എന്ന് സുമിത്ര അവൾക്ക് വാക്ക് കൊടുക്കുകയും ഉണ്ടായി. എന്നാൽ അപ്രതീക്ഷിതമായി സിദ്ധാർതിന്റെ അമ്മ സരസ്വതി വീണ്ടും സുമിത്രയുടെ ജീവിതത്തിലേക്ക് കടന്ന് വന്നിരിക്കുകയാണ്. പോകാൻ ഇടമില്ല എന്ന് പറഞ്ഞു ഒരു പാവത്തെപ്പോലെ ആണ് അവർ വന്നതെങ്കിലും
ദുഷ്ടയായ അവരെ നല്ല പോലെ അറിയാവുന്ന സുമിത്ര സംശയിച്ചു കൊണ്ടാണ് അവർക്ക് അഭയം കൊടുത്തത്. ഇപ്പോൾ സുമിത്രയ്ക്കും പൂജയ്ക്കും ഒപ്പം അവരുടെ വീട്ടിലാണ് സരസ്വദിയമ്മയുടെ താമസം. സുമിത്രയെ ദ്രോഹിക്കാൻ ഏറ്റവും മുൻപിൽ നിന്ന സ്ത്രീ ആയിരുന്നിട്ട് പോലും അവരെ കൂടെ നിർത്താൻ സുമിത്ര അനുവദിച്ചു. എന്നാൽ അവർ തന്റെ തനി സ്വഭാവം പുറത്തെടുക്കുകയാണ്. സുമിത്രയുടെ പണം മോഷ്ടിക്കുകയും പല സാധനങ്ങളും ആ വീട്ടിൽ നിന്ന് അടിച്ചു മാറുകയും അവർ ചെയ്യുന്നുണ്ട്.സുമിത്ര സംശയിച്ചത് പോലെ തന്നെ നടക്കുന്നു.