താളമേളം കൊണ്ടൊരു കലാശക്കൊട്ട്…!! മച്ചാട് തിരുവാണിക്കാവിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജയറാമേട്ടനും മട്ടന്നൂരും ചേർന്ന് അവതരിപ്പിച്ച പാഞ്ചാരിമേളം | Jayaram Chendamelam Machad Maamankam video

മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നൊക്കെ പറയാവുന്ന മലയാള സിനിമ നടനാണ് പത്മശ്രീ ജയറാം. സിനിമ മേഖലയിൽ മാത്രമല്ല മറ്റു പല മേഖലകളിലും താരം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്. നല്ലൊരു മിമിക്രി ആർട്ടിസ്റ്റും ചെണ്ട വിദ്വാനുമാണ് ഇദ്ദേഹം. ഒരിക്കൽ ഇദ്ദേഹത്തോട് ചോദിക്കുകയുണ്ടായി മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ അല്ലല്ലോ ജയറാം എന്ന്.

എന്നാൽ ഇതിനു മറുപടിയായി അദ്ദേഹം പറഞ്ഞത് അവരെപ്പോലെ അഭിനയിക്കാൻ എനിക്ക് അറിയില്ല എന്നാൽ എന്നെപ്പോലെ രണ്ട് മണിക്കൂർ നിന്ന് ചെണ്ട കൊട്ടാൻ അവർക്ക് സാധിക്കുമോ എന്ന്. എനിക്ക് ഒരിക്കലും മറ്റൊരാളെ പോലെ ആകാനോ വേറൊരാൾക്ക് താനാവാനോ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. നടൻ എന്ന രീതിയിൽ എത്ര തന്നെ മുന്നോട്ടു ഉയർന്നു വന്നാലും താൻ വന്ന വഴിയൊന്നും

അദ്ദേഹം ഇതുവരെ മറന്നിട്ടില്ല എന്ന് വേണം പറയാൻ. കാരണം ഇപ്പോഴും ഒരു ഉത്സവം വന്നാൽ അവിടെ ജയറാം ഉണ്ടാകും. ചെണ്ട വിദ്വാൻ മാത്രമല്ല നല്ലൊരു ആനപ്രേമി കൂടിയാണ് ഇദ്ദേഹം. ആനയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അറിവിനോള വരില്ല മറ്റൊരാളുടെ ആനയോടുള്ള അറിവ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാനും ജയറാം മടിക്കാറില്ല. മീഡിയ വഴി ഇദ്ദേഹത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകരുടെ പക്കൽ എത്താറുണ്ട്. യാതൊരുവിധ താര ജാഡകളും ഇദ്ദേഹത്തിന് ഇല്ല

എന്നതും എടുത്തു പറയേണ്ടതു തന്നെ. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ചെണ്ടപ്പുറത്ത് താളം പിടിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന ജയറാമിന്റെ ഒരു ചിത്രമാണ്. എത്ര ആസ്വദിച്ചാണ് അദ്ദേഹം ചെണ്ടയിൽ താളം പിടിക്കുന്നത് എന്ന്. നിറപുഞ്ചിരിയോടെ നിൽക്കുന്ന ഈ ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. അഭിനയിച്ച വേഷങ്ങൾ അത്രയും മനോഹരമാക്കിയ ജയറാം ഏറ്റവും ഒടുവിൽ അഭിനയിച്ചത് ഓസ്ലർ എന്ന ചിത്രത്തിലാണ്. Jayaram Chendamelam Machad Maamankam video