വാലൻഡൈൻസ് ഡേയ്ക്ക് ജിപി ഗോപികയ്ക്ക് ഒരുക്കിവെച്ച മനോഹരമായ സർപ്രൈസ്.!! ഗോപിക കയ്യിലടിച്ച ടാറ്റൂ കണ്ടോ ? ജിപിയുടെ സ്‌നേഹം മുഴുവന്‍ അതിലുണ്ട്..!! Gp Gopika birthday celebration viral

കാലങ്ങൾക്ക് ശേഷം മലയാള ടെലിവിഷൻ താരങ്ങളും പ്രേക്ഷകരും ഒരുപോലെ ആഘോഷിച്ച ഒരു വിവാഹമാണ് ജനുവരി 28ന് നടന്നത്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹം ആയിരുന്നു ഇത്. സാന്ത്വനം എന്ന പ്രേക്ഷകപ്രിയ പരമ്പരയിലൂടെ ആരാധക ഹൃദയങ്ങളിലേക്ക് കടന്നുവന്ന വ്യക്തിയാണ് ഗോപിക അനിൽ.

ബാലതാരമായിട്ടാണ് ഗോപിക അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. എന്നാൽ പിന്നീട് വളരെ കാലത്തിനുശേഷമാണ് സാന്ത്വനം പരമ്പരയിൽ പ്രധാന വേഷം അവതരിപ്പിക്കാൻ ഗോപിക എത്തിയത്. ടെലിവിഷൻ സീരിയലുകളിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള പരമ്പരയും ഇതുതന്നെയായിരുന്നു. അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. ജി പി യുടെയും ഗോപികയുടെയും വിവാഹം

അനൗൺസ് ചെയ്തത് മുതൽ പ്രേക്ഷകർക്ക് വലിയ രീതിയിലുള്ള ഞെട്ടലാണ് ഉണ്ടായത്.വിവാഹശേഷവും ഇവരുടെ പുത്തൻ വിശേഷങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഔദ്യോഗിക പേജുകൾ വഴി പുറത്തുവരുന്ന പുതിയ ദൃശ്യങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ ഗോപിക

തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച ഒരു പിറന്നാളിന്റെ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അക്കു എന്ന് വിളിക്കുന്ന അക്ഷര മോളുടെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണിത്. വലിയ രീതിയിലാണ് പിറന്നാൾ ആഘോഷിച്ചിരിക്കുന്നത്. മാജിക്കും പാട്ടും ഡാൻസും എല്ലാം ഉൾപ്പെടുത്തി വലിയ രീതിയിലാണ് പിറന്നാൾ ആഘോഷം നടത്തിയിരിക്കുന്നത്. ആകാശ നീല നിറമുള്ള വസ്ത്രമണിഞ്ഞ് ഒരു കുഞ്ഞു മാലാഖയെ പോലെയാണ് തന്റെ പിറന്നാളിന് ഒരുങ്ങിയിരിക്കുന്നത്. ചുറ്റും നടക്കുന്ന ഓരോ പരിപാടിയും അക്കു വളരെ കൗതുകത്തോടെ വീക്ഷിക്കുന്നതും വീഡിയോയിൽ ഉണ്ട്.