രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് ജയറാമും പാര്‍വതിയും.!! കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ സമ്മാനം കണ്ടോ ? | Jayaram And Parvathy at Kerala Raj Bhavan To Meet Governor Arif Mohammed Khan

Jayaram And Parvathy at Kerala Raj Bhavan To Meet Governor Arif Mohammed Khan: മലയാളികളുടെ പ്രിയതാരമാണ് ജയറാം. കുടുംബ ചിത്രങ്ങളിലെ നായകൻ എന്ന് വേണമെങ്കിൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. മറ്റു നായകന്മാരെ പോലെയുള്ള ഒരു അഭിനയ ശൈലി അല്ല ഇദ്ദേഹത്തിന്. മോഹൻലാലിൽ നിന്നും മമ്മൂട്ടിയിൽ നിന്നും സുരേഷ് ഗോപിയിൽ നിന്നും എല്ലാം ഇദ്ദേഹത്തിന്റെ അഭിനയ ശൈലി വേറിട്ട് നിൽക്കുന്നു. ജയറാമിന്റെതായി ഏറ്റവും ഒടുവിൽ

പുറത്തിറങ്ങിയ ചിത്രമാണ് ഓസ്ലർ. ഈ ചിത്രം തിയേറ്ററുകളിൽ വൻ പ്രതികരണമാണ് സൃഷ്ടിച്ചത്. തന്റെ എല്ലാ വിശേഷങ്ങളും ഇദ്ദേഹം ആരാധകരെ അറിയിക്കാറുണ്ട്. തന്റെ പ്രേക്ഷകരെ തന്നോട് ചേർത്ത് നടത്തുന്ന ഇദ്ദേഹത്തിന്റെ പ്രകൃതം ആരെയും ആകർഷിക്കുന്നതാണ്. ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് ഇദ്ദേഹത്തിന്റെതായി വൈറലാകുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിട്ട് കാണാൻ

എത്തിയിരിക്കുകയാണ് ജയറാമും ഭാര്യ പാർവതിയും. രാജഭവനിൽ എത്തിയാണ് ഇരുവരും ഗവർണറെ കണ്ടത്. ഗവർണറോടൊപ്പം ഭാര്യ രേഷ്മ ആരിഫും ഉണ്ടായിരുന്നു. ഗവർണറുമായി കുറച്ച് അധികം സമയം ചെലവിട്ടതിനുശേഷം ആണ് ജയറാമും ഭാര്യ പാർവതിയും ഗവർണറുടെ വസതിയിൽ നിന്നും മടങ്ങിയത്. വെറും കയ്യോടെ അല്ല ഇരുവരും ഗവർണറെ കാണാൻ എത്തിയത്. സമ്മാനമായി കസവ് പുടവയും നേരിയതും

ഇവർ ഗവർണർക്ക് സമ്മാനിച്ചു. ഇതിനു മുൻപ് മറ്റ് നിരവധി താരങ്ങൾ ഗവർണറെ കാണാൻ എത്തിയ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സുരേഷ് ഗോപി, ടോവിനോ തുടങ്ങിയവരുടെ വാർത്തകളും ജനശ്രദ്ധ നേടിയിരുന്നു. മകളുടെ വിവാഹം ക്ഷണിക്കാനാണ് സുരേഷ് ഗോപി ഗവർണറെ കാണാൻ എത്തിയിരുന്നത്. അതുപോലെ ഇപ്പോൾ ജയറാം എത്തിയിരിക്കുന്നത് മകൾ മാളവികയുടെ വിവാഹത്തിന് ഗവർണറെ ക്ഷണിക്കാൻ വേണ്ടി ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.ഈ വർഷം തന്നെ തന്റെ മകളുടെ വിവാഹം ഉണ്ടാകുമെന്ന് ജയറാം ഇതിനു മുൻപ് തന്നെ പറഞ്ഞിരുന്നു.