എന്റെ പൊന്നോ.!! ഇത്രക്കും മാറ്റം സാധ്യമോ ? ഏത് പഴയവീടും മനോഹരമാക്കാം.!! ചുരുങ്ങിയ ചിലവിൽ | home renovation idea

home renovation idea malyalam: വെറും 15 സെന്റിൽ 30 ലക്ഷം രൂപയിൽ പുതുക്കി പണിത വീട് കണ്ട് നോക്കാം. ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോർ ആദ്യമേ ഉണ്ടായിരുന്നതാണ്. ആകെ പുതുക്കിയത് ഫസ്റ്റ് ഫ്ലോർ മാത്രമാണ്. പുതുക്കി വന്നപ്പോൾ യൂറോപ്പ് എലിവേഷൻ ഡിസൈനാണ് വന്നത്. മുഴുവനായി വെള്ള പെയിന്റിംഗ് കൊണ്ടു വരാൻ കഴിഞ്ഞു. ഓടുകൾക്ക് ഒരു ഗ്രേ നിറം കൊണ്ടു വന്നിട്ടുണ്ട്.

നല്ല വിശാലമായ സിറ്റ്ഔട്ടാണ് ഈ വീട്ടിലുള്ളത്. അതിനോടപ്പം തന്നെ കാർ പോർച്ചും ചെയ്തിട്ടുണ്ട്. മുറ്റത്ത് ആർട്ടിഫിഷ്യൽ പുല്ലുകളാണ് വെച്ചു പിടിപ്പിച്ചിട്ടുള്ളത്. ഉള്ളിലേക്ക് കടക്കുമ്പോൾ നേരെ എത്തി ചെല്ലുന്നത് ലിവിങ് ഏരിയയിലേക്കാണ്. ഒരു വീട്ടിലും കാണാൻ സാധിക്കാത്ത ഇന്റീരിയർ വർക്കുകൾ ഈ വീട്ടിൽ കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്.

ജിപ്സം സീലിംഗാണ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നും നേരെ എത്തിചെല്ലുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. ഏറ്റവും വലിയ ആകർഷണം എന്നത് ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും വേർതിരിക്കുന്ന പാർട്ടിഷനാണ്. ഈ പാർട്ടിഷൻ കൈകൾ ഉപയോഗിച്ച് മടക്കി വെക്കാൻ സാദൊക്കുന്നതാണ്. വെള്ള നിറത്തിലാണ് മുറിയിൽ മുഴുവൻ ചെയ്തിരിക്കുന്നത്. മുറിയിലും ജിപ്സം സീലിംഗാണ് ചെയ്തിരിക്കുന്നത്. അലമാര, ചെറിയ പഠിക്കുന്ന മേശ തുടങ്ങിയവ ഈ മുറിയിൽ കാണാം.

കുട്ടികളുടെ മുറി നോക്കുമ്പോൾ രണ്ട് കിടക്കായിട്ടാണ് ചെയ്തിരിക്കുന്നത്. നിറത്തിൽ ഈ മുറിയിൽ ചെറിയ മാറ്റം വരുത്തിട്ടുണ്ട്. ഗ്രെ നിറമാണ് ചെയ്തിരിക്കുന്നത്. കൂടാതെ ഒരു ഫാമിലി ലിവിങ് റൂം ഈ വീട്ടിൽ ഒരുക്കിട്ടുണ്ട്. ഇവിടെയാണ് ടീവി യൂണിറ്റ് വരുന്നത്. അടുക്കളയുടെയും ബാക്കിയുള്ള വിശേഷങ്ങൾ വീഡിയോയിലൂടെ തന്നെ അറിയാം.