ഇത് ഞങ്ങളുടെ നിലാവും താരകങ്ങളും.!! കുഞ്ഞു വാവയെ കുട്ടയിലാക്കി താരാട്ട് പാടി നിലു ബേബി.!! | Nitara’s First Photoshoot With Baby Nila And Srinish Aravind Video

Nitara’s First Photoshoot With Baby Nila And Srinish Aravind Video: മലയാളികൾ ഏറെ കാത്തിരുന്ന നിമിഷമായിരുന്നു പേളി മാണിയുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജന്മം. നില ബേബി ഉണ്ടായ വിശേഷങ്ങൾ ഓരോന്നും ആളുകൾ അടുത്തറിഞ്ഞ ശേഷമാണ് നിറ്റാരക്കുവേണ്ടിയുള്ള കാത്തിരിപ്പ് നിലയ്ക്കും ശ്രീനിഷിനും ഒപ്പം മലയാളികളും ആരംഭിച്ചത്. ജനുവരി 13 വൈകുന്നേരം പേളി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ

ആദ്യം പുറത്തുവന്ന ചിത്രം ഉൾപ്പെടെ ഇപ്പോൾ 13 ദിവസം പൂർത്തിയായിരിക്കുന്ന വരെയുള്ള എല്ലാ വിശേഷങ്ങളിലൂടെയും ശ്രീനിഷ് പേളി അച്ഛൻ അമ്മമാരെ പോലെ മലയാളികളും കടന്നുപോയിട്ടുണ്ട്. മൂത്തമകളുടെ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുവാൻ മനസ്സ് കാണിച്ച പേളിയും ശ്രീനിഷും രണ്ടാമത്തെ കുഞ്ഞിന്റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല.

നിറ്റാരയുടെ ആദ്യത്തെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ പേളി തൻറെ യൂട്യൂബ് ചാനലിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. നിലയുടെയും ന്യൂബോൺ ഫോട്ടോഷൂട്ട് നടത്തിയിരുന്നു എങ്കിൽ പോലും ഇതുവരെ അത് ആളുകളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞിട്ടില്ല, എന്നാൽ നിറ്റാരയുടെ ഫോട്ടോഷൂട്ടിന് പിന്നാലെ അധികം വൈകാതെ നിലയുടെ ഫോട്ടോഷൂട്ടും യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടും എന്ന ഉറപ്പോടെയാണ് പേളി തന്റെ

ഏറ്റവും പുതിയ വീഡിയോ ആരംഭിച്ചിരിക്കുന്നത്. നിലയുടെ ഫോട്ടോഷൂട്ട് പകർത്തിയ അതേ ടീം തന്നെയാണ് ഇത്തവണ നിറ്റാരയുടെ ചിത്രങ്ങൾ പകർത്തുവാനും എത്തിയിരിക്കുന്നത്. പേളിയുടെ സഹോദരി റേച്ചലിന്റെ ഭർത്താവ് റൂബന്റെ ഫോട്ടോഗ്രാഫിക്ക് കീഴിലുള്ള ടീമാണ് നിറ്റാരയ്ക്ക് ഫോട്ടോ ഷൂട്ടിനായി എത്തിയിരിക്കുന്നത്. ശ്രീനിഷും പേളിയും നിലയും ഒക്കെ ഫോട്ടോഷൂട്ടിന്റെ ഭാഗമാകുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. രണ്ടുദിവസങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ഫോട്ടോ ഷൂട്ടിന്റെ എല്ലാ വിശേഷങ്ങളും പേളി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തി എത്തിയിരിക്കുന്നത്. നിറ്റാരയും നിലയും ഒന്നിച്ചുള്ള ചിത്രങ്ങൾക്കാണ് ആരാധകർ ഏറെ എന്ന് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ നിന്ന് വ്യക്തമാകുന്നു.