Green Chilli farming tip using salt: നമ്മുടെ വീടുകളിൽ എല്ലാം എന്നും ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് പച്ചമുളക്, നമ്മുടെ മണ്ണിൽ പെട്ടെന്ന് ഉണ്ടായി വരുന്ന ഒരു ചെടി കൂടിയാണ് പച്ചമുളക് ചെടി, പക്ഷേ ഇത് പെട്ടെന്ന് ഉണങ്ങി പോകാനും കായ്ക്കാതിരിക്കാൻ ചാൻസ് ഉണ്ട്, അതിനു പരിഹാരമായി കഞ്ഞിവെള്ളം എല്ലാദിവസവും സ്പ്രേ ചെയ്തു കൊടുത്താൽ പച്ചമുളക് തൈകൾക്ക്
നല്ലതാണ്, നമ്മുടെ വീട്ടിലെ പച്ചക്കറി വേസ്റ്റ് എല്ലുപൊടി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഇട്ടുകൊടുത്താൽ നല്ല കായ് ഉണ്ടാകും, ചില സമയത്ത് ഇതെല്ലാം ചെയ്താലും കായ്ക്കാൻ ബുദ്ധിമുട്ടുണ്ടാകും, അതുകൊണ്ട് ആദ്യം ഒരു കപ്പ് കോഴിവളം 2 ലിറ്റർ വെള്ളത്തിൽ ഇട്ടുകൊടുത്തു ഒന്ന് രണ്ട് ദിവസം വച്ച് ശേഷം 5 ലിറ്റർ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു
ഒഴിച്ചു കൊടുക്കുക , അതു കൂടാതെ കോഴിവളം ഒരു കപ്പ് മുളക് ചെടിയുടെ ചുറ്റുഭാഗം കമ്പിൽ തട്ടാതെ ഇട്ടു കൊടുക്കുക, ശേഷം ചെടിയിലേക്ക് കറിയുപ്പാണ് ഇട്ടു കൊടുക്കാൻ പോകുന്നത്, കറിയുപ്പ് ഇടുമ്പോൾ കൂടുതലായി പോവാതിരിക്കാൻ ശ്രദ്ധിക്കണം കൂടുതലായാൽ ചെടി ഉണങ്ങി പോകുന്നതാണ്, അഞ്ച് ഗ്രാം കറി ഉപ്പ് രണ്ട് ലിറ്റർ വെള്ളത്തിൽ ഡയല്യൂട്ട് ചെയ്തു വെച്ച് ചെടികൾക്ക് ഒഴിച്ചു കൊടുക്കാം രണ്ടാഴ്ചയ്ക്കു ശേഷമാണ് ഈ വെള്ളം പിന്നീട് ചെടിയിലേക്ക് ഒഴിച്ചു കൊടുക്കേണ്ടത്,
ഇത് നമ്മുടെ ചെടിയിൽ ഒച്ച് ഉണ്ടെങ്കിൽ അതു പോലെ പൂക്കാനും എല്ലാം സഹായിക്കും, ഇത് ഒഴിച്ചു കൊടുക്കുമ്പോൾ അധികമാവാതെ ശ്രദ്ധിക്കണം അധികമായാൽ ചെടി കരിഞ്ഞു പോകുന്നതാണ്, ഇങ്ങനെ കറി ഉപ്പ് ഇട്ടു കൊടുത്താൽ നമ്മുടെ മുളക് തൈ നന്നായി കായ്ക്കുകയും പൂക്കുകയും കയ്യിൽ ഒച്ചുപോലുള്ള ജീവികളുടെ ശല്യം ഉണ്ടെങ്കിൽ അത് തടയുകയും ചെയ്യും!!Green Chilli farming tip using salt