എല്ലാം ശിവേട്ടന്റെ ക്രെഡിറ്റ്.!! ആശാന്റെ മുഖത്തിരിക്കുന്ന ആ കറുത്ത കണ്ണട.!! ശിവന്റെ ക്ലിക്കിൽ തിളങ്ങി സാന്ത്വനം അഞ്ജലി.!! | Gopika Anil Shines In Sajin’s Click viral

Gopika Anil Shines In Sajin’s Click viral: സാന്ത്വനം എന്ന ഒരൊറ്റ പരമ്പര മതി ഗോപിക അനിൽ താരത്തെ മലയാളികൾക്ക് മനസ്സിലാക്കാൻ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ അഭിനയ മികവ് മിനിസ്ക്രീൻ പ്രേക്ഷകർക്കും മുൻപിൽ കാണിക്കുവാൻ ഗോപികയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന

താരം പിന്നെയും ഒട്ടനവധി ചിത്രങ്ങളിൽ ബാലതാരമായി വേഷം കൈകാര്യം ചെയ്യുക ഉണ്ടായി. അതിനുശേഷം ഡോക്ടർ എന്ന നിലയിൽ അറിയപ്പെടാൻ ആഗ്രഹിച്ച താരം ആ രംഗത്ത് തന്റെ കഴിവ് തെളിയിക്കാൻ ശ്രമിച്ചു എങ്കിലും അച്ഛൻറെ നിർബന്ധപ്രകാരം വീണ്ടും അഭിനയത്തിലേക്ക് ഇറങ്ങുകയായിരുന്നു. പാഷനും പ്രൊഫഷനും അങ്ങനെ അഭിനയമായി തീർന്നപ്പോൾ ഗോപിക എന്ന താരത്തെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയ്ക്ക് പുറമേ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന കബനി അടക്കം നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചു. ഇന്ന് വിവാഹിതയായി ഗോവിന്ദ് പത്മസൂര്യക്കൊപ്പം സന്തോഷകരമായ കുടുംബജീവിതവുമായി മുന്നോട്ടു പോകുമ്പോഴും താരത്തിനെ സംബന്ധിക്കുന്ന വിശേഷങ്ങളൊക്കെ അറിയാൻ മലയാളികൾക്ക് പ്രിയം ഏറെ ആണ്. അതുകൊണ്ടുതന്നെ ഇപ്പോഴും താരത്തിന്റെ വിവാഹ ചിത്രങ്ങളും വിവാഹത്തിന് മുൻപേയുള്ള ലുക്കും ഒക്കെയാണ് ആളുകൾ ശ്രദ്ധിക്കുന്നത്.

സാന്ത്വനത്തിൽ അഞ്ജലിയുടെ ശിവനായി എത്തിയ സജിൻ ഇപ്പോൾ പകർത്തിയ ഒരു ചിത്രമാണ് ഗോപിക അനിൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയും മുല്ലപ്പൂവും ഒക്കെ അണിഞ്ഞ് ട്രഡീഷണൽ ലുക്കിൽ കൂളിംഗ് ഗ്ലാസ് വച്ചിരിക്കുന്ന ഗോപികയുടെ ചിത്രം ആരാധകർ സ്വീകരിച്ചത് ചുരുങ്ങിയ സമയം കൊണ്ടാണ്. ഒപ്പം നിരവധിപേർ കമന്റുകൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞുവെങ്കിലും അഭിനയരംഗത്ത് അഞ്ജലിയായി തങ്ങളുടെ മനസ്സിൽ ഇടം നേടിയ ഗോപിക തുടരണം എന്ന് തന്നെയാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത്. വിവാഹം കഴിക്കാൻ പോകുന്നു എന്ന് താരം തുറന്നു പറഞ്ഞ സമയം മുതൽ തന്നെ പ്രേക്ഷകർ ഈ ചോദ്യം താരത്തോട് ചോദിച്ച് രംഗത്ത് എത്തിയിരുന്നു.