മകൻ മൽഹാറിന്റെ പിറന്നാൾ ആഘോഷിച്ച് മുൻ ജില്ലാ കളക്ടർ; ആർഭാടമില്ലാതെ ലളിതമായി പിറന്നാൾ ആഘോഷം വൈറൽ | Dr Divya S Iyer IAS Son’s Birthday celebration

Dr Divya S Iyer IAS Son’s Birthday celebration: നിരവധി ആളുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്. അതിലധികവും സെലിബ്രിറ്റികളും വ്ലോഗർമാരും ആണ്. എന്നാൽ ഒരു ജില്ലാ കളക്ടർ സോഷ്യൽ മീഡിയയിൽ ഇത്രയധികം ശ്രദ്ധ നേടുന്നതും ജനപ്രീതി പിടിച്ചു പറ്റുന്നതും ആദ്യമായിട്ടാണ്. പത്തനംതിട്ടയിലെ മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ് ഇന്ന് പ്രേക്ഷകരുടെ പ്രിയ സോഷ്യൽ മീഡിയ താരമായി മാറിയിരിക്കുന്നത്.

തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ജനങ്ങൾക്ക് ചെയ്തു കൊടുത്താണ് ദിവ്യ ജന മനസുകൾ കീഴടക്കിയത്. പത്തനംതിട്ടക്കാരുടെ സ്വന്തം കളക്ടർ ആണ് ഇവർ. ഇവർ ചെയ്തുകൊടുക്കുന്ന സഹായങ്ങളുടെ നിരവധി കഥകൾ സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്. തന്റെ സ്വന്തം ഔദ്യോഗിക പേജിലും ദിവ്യ സജീവമാണ്. ജനങ്ങളുടെ കാര്യം നോക്കുന്നതിനോടൊപ്പം തന്നെ തന്റെ കുടുംബത്തിന്റെ കാര്യങ്ങളും നോക്കാൻ ദിവ്യ സമയം കണ്ടെത്താറുണ്ട്.

ഒന്നൊരിക്കലും മറ്റൊന്നിന് ബാധകമാകരുത് എന്ന രീതിയിൽ തന്നെയാണ് കുടുംബവും തന്റെ ജോലിയും ഒന്നിച്ച് കൊണ്ടുപോകുന്നത്. തന്റെ മകനോടും ഭർത്താവിനും ഒപ്പം സമയം ചിലവഴിക്കുന്ന കളക്ടറുടെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ നിരവധി തവണ ഇടംപിടിച്ചു കഴിഞ്ഞു. മകൻ മൽഹാറിന്റെ ചിത്രരചനക്ക് കളക്ടർ ക്യാൻവാസ് ആകുന്ന വീഡിയോ ഇതിനു മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.

”മകണ് അറിയില്ലല്ലോ അമ്മ കളക്ടർ ആണെന്ന് ” എന്ന ഒരു കമന്റ് അന്ന് വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ കളക്ടർ പങ്കുവെച്ചിരിക്കുന്നത്. മകൻ മൽഹാറിന്റെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇവ. നിരവധി പേർ ചിത്രത്തിന്റെ താഴെ മകന് ആശംസകൾ നേർന്നിട്ടുണ്ട്. ചിത്രങ്ങളിൽ അമ്മയോടും കുടുംബത്തോടും ഒപ്പം വളരെ സന്തോഷത്തോടെ കേക്കു മുറിക്കുന്ന കുഞ്ഞു മൽഹാറിനേയും കാണാൻ സാധിക്കും.