Get Rid of Whiteflies Using Erukku : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! 3 മിനിറ്റിൽ വെള്ളീച്ചയെ പൂർണമായും തുരത്താം; ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും വെള്ളീച്ച ഇനി വരില്ല. ഈ രണ്ടില മാത്രം മതി! വെള്ളീച്ചയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! ഒരു തുള്ളി മതി വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; കൃഷിക്കാർ പറഞ്ഞുതന്ന കിടിലൻ സൂത്രം അടുക്കളത്തോട്ടത്തിന്റെ അന്തകനാണ് സത്യത്തിൽ വെള്ളീച്ച.
തക്കാളി, മുളക് എന്നീ വിളകളിലാണ് വെള്ളീച്ചയുടെ ശല്യം പ്രധാനമായും നമുക്ക് ഉണ്ടാകുക. കൃത്യ സമയത്ത് വെള്ളീച്ചയെ നിയന്ത്രിക്കാന്‍ നമുക്ക് പറ്റിയില്ലെങ്കില്‍ അടുക്കളത്തോട്ടം മുഴുവന്‍ ഇവ നശിപ്പിക്കും. ചെടികളുടെ ഇലകളുടെ അടിയില്‍ താമസിക്കുന്ന വെള്ളീച്ചകള്‍ എന്ന ഉപദ്രവകാരി നീരുറ്റി കുടിച്ച് ഇലകുരുപ്പിന് കാരണമാകും. ഇലയുടെ അടിഭാഗത്ത് മുട്ടയിട്ട് അതിവേഗം ഇവ വളരുകയും ചെയ്യും.
കൃഷി തന്നെ മടുത്തു പോകും വെള്ളീച്ചയുടെ പ്രശ്നം മൂലം. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇവയെ തുരത്തിയാല്‍ പ്രശ്‌നം രൂക്ഷമാകില്ല എന്നതാണ് സത്യം. ഇതിനായി നമുക്ക് ഒരു ചെറിയ പൊടിക്കൈ ചെയ്യാം. നമ്മുടെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ഇവയെ തുരത്താം. എങ്ങനെ എന്നല്ലേ. ഇതിനു ആദ്യമായി വേണ്ടത് എരിക്ക് ചെടിയുടെ ഇലകളാണ്. ഇത് നന്നായി വൃത്തിയാക്കി ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക.
പിന്നീട് ആര്യവേപ്പിന്റെ ഇലകളും ആവശ്യത്തിന് എടുക്കുക. ഇതിനു പ്രേത്യേകിച്ചു കണക്കൊന്നുമില്ല, ആവശ്യത്തിന് എടുക്കാം. ഇത് രണ്ടും ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ശേഷം ഇതിലേക്കു അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി ഇളക്കണം. ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത ശേഷം, ഇതൊരു സ്പ്രേ കുപ്പിയില്ലേക്ക് മാറ്റുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. Video credit :LINCYS LINK