Easy Tips for Marala kalayan: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു വസ്തുവാണ് സ്ത്രീകൾ നെറ്റിയിൽ തൊടാനായി ഉപയോഗിക്കുന്ന സ്റ്റിക്കർ പൊട്ട്. എന്നാൽ അത് ഉപയോഗിച്ച് മറ്റ് പല കാര്യങ്ങളും ചെയ്യാൻ സാധിക്കുമെന്നത് പലർക്കും അറിയുന്നുണ്ടാവില്ല.പോട്ട് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
പ്രായമുള്ള ആളുകളുള്ള വീടുകളിൽ ചെറിയ രീതിയിൽ എന്തെങ്കിലും സ്റ്റിച്ച് ചെയ്യാനായി സൂചിയിൽ നൂല് ഇടേണ്ടി വരുമ്പോൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരം ആളുകൾക്ക് സൂചിയിലേക്ക് കൃത്യമായി നൂല് ഇടാനായി പൊട്ട് ഉപയോഗിച്ച് ഒരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. അതിനായി ഒരു പൊട്ടെടുത്ത് അതിലേക്ക് പുൽ ചൂലിന്റെ നൂൽ ഉപയോഗിച്ച് വട്ടത്തിൽ ഒട്ടിച്ചു കൊടുക്കുക. അതിലേക്ക് സൂചി കൂടി കടത്തി വയ്ക്കാവുന്നതാണ്. ശേഷം നൂൽ അതിന്
അകത്തു കൂടെ വലിച്ചെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ സൂചിയിലേക്ക് നൂല് പെടുന്നതാണ്. റാപ്പിംഗ് ഷീറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ വീണ്ടും അത് അവസാനിപ്പിച്ച ഭാഗം കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് ഒഴിവാക്കാനായി റാപ്പിംഗ് ഷീറ്റ് ഉപയോഗിച്ച ഉടനെ തന്നെ റോളിന്റെ നടുഭാഗത്തായി ഒരു പൊട്ടെടുത്ത് സ്റ്റിക്ക് ചെയ്ത് വക്കുകയാണെങ്കിൽ പിന്നീട് കൃത്യമായി അത് ഉപയോഗിക്കാനായി സാധിക്കും. കുട്ടികൾക്ക് ഒരുപാട് പഠിക്കാനുള്ള സന്ദർഭങ്ങളിൽ ഏത് പേജിൽ വെച്ചാണ് പഠനം അവസാനിപ്പിച്ചത് എന്ന്
കണ്ടെത്തുന്നത് ചിലപ്പോൾ എളുപ്പമുള്ള കാര്യമായിരിക്കില്ല. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി അവസാനിപ്പിച്ച പേജിന് മുകളിലായി ഒരു പൊട്ട് ഒട്ടിച്ചു വയ്ക്കാവുന്നതാണ്. പയോഗിക്കാത്ത പ്ലഗ് പോയിന്റുകൾ വീട്ടിലുണ്ടെങ്കിൽ അതിൽ നിന്നും ഷോക്ക് അടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ അവർ പ്ലഗ് പോയിന്റിന്റെ ഹോളുകളിൽ കൈവയ്ക്കുന്നത് അപകടകരമായ കാര്യമാണ്. അത് ഒഴിവാക്കാനായി പ്ലഗ് പോയിന്റ് ഹോളുകളിൽ വലിയ 3 പൊട്ടുകൾ എടുത്ത് ഒട്ടിച്ചു കൊടുക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. credit : Simple tips easy life