ആ സത്യം മനസ്സിലാക്കി ഞെട്ടിത്തകർന്ന് സാന്ത്വനം കുടുംബം.!! ദേവൂട്ടിയെ ആശ്വസിപ്പിക്കാൻ പാടുപെട്ട് ഹരിയും അപ്പുവും | Santhwanam today latest episode
ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകർ നെഞ്ചിലേറ്റി സ്വീകരിച്ച ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുമ്പോഴും വേദനാജനകമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ദേവിയും ബാലനും എവിടെ പോയെന്നറിയാതെ എല്ലാവരും വിഷമിച്ചിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടി ബാലനും ദേവിയും വരാത്തതിൽ കരഞ്ഞുകൊണ്ടിരിക്കുകയാണ്. പിന്നീട് കാണുന്നത് എല്ലാവരും രാത്രി അത്താഴം കഴിക്കാൻ വരികയാണ്. ആർക്കും ഒന്നും കഴിക്കാൻ തോന്നുന്നില്ല. അപ്പോഴാണ് ഹരിയും ശിവനും പലതും സംസാരിക്കുന്നതിനിടയിൽ കണ്ണനോട് നീ നിൻ്റെ ബിസിനസിൻ്റെ കാര്യം നോക്കി കൊള്ളൂവെന്നും, ഞാനും ശിവനും നിനക്ക് എവിടെ വേണമെങ്കിലും […]