A Teacher Encourages her student video viral : കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന അധ്യാപകരെ കിട്ടുക എന്നത് ഏറ്റവും വലിയ സന്തോഷവും ഒരു ഭാഗ്യവും ആണ്. കാരണം പല കുട്ടികളുടെയും മനസ്സിൽ സ്കൂളിൽ ഭയക്കുന്ന ഒരു ടീച്ചർ ഉണ്ടായിരിക്കും. നിസ്സാരകാര്യങ്ങൾക്ക് ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന അധ്യാപകരുണ്ടെങ്കിൽ, കുട്ടികൾ ഭയന്ന് സ്കൂളിൽ വരാൻ മടിക്കും.
പാഠപുസ്തകത്തിലെ അതെ കാര്യങ്ങൾ മാത്രം പഠിപ്പിച്ച് പോകാതെ കുട്ടികളുടെ ഉള്ളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ടീച്ചർമാരും നമുക്കിടയിൽ ഉണ്ട്. പഠിപ്പിക്കേണ്ടാ രീതിയിൽ പഠിപ്പിച്ചാൽ കുട്ടികൾ അത് മറക്കാതെ ഓർമയിൽ സൂക്ഷിക്കും. ഇതേപോലെ കായികമേളയില്‍ കുട്ടികളുടെ മത്സരിക്കുന്നതിനൊപ്പം കയ്യടിച്ചും ചാടിയും തിരിഞ്ഞും മറിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന ടീച്ചറെ തേടി ഇപ്പോഴും അഭിനന്ദനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
ടീച്ചർ എന്നാൽ ഇങ്ങനെ ആവണം, ഒന്നിലും തളർത്താതെ കൂടെ കട്ടക്ക് നിൽക്കണം, ഇതെപ്പോലുള്ള ടീച്ചർമാരോട് കുട്ടികൾക്കും നല്ല അടുപ്പവും സ്നേഹവും ഉണ്ടാകും. അവർ അവരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും എല്ലാം പങ്കുവെക്കുകയും ചെയ്യും. ഇതുമൂലം കുട്ടികളുടെ കഴിവിനെ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ട് കൊണ്ടുവരാനും ഒരു ടീച്ചർക്ക് കഴിയും.ഈ വീഡിയോ കണ്ടാൽ ഒന്ന് ചിരിച്ചു പോകുമെങ്കിലും നല്ലൊരു സന്ദേശമാണ് ഈ ടീച്ചർ സമൂഹത്തിനു നൽകുന്നത്. ടീച്ചറുടെ പ്രോത്സാഹനം കണ്ട് കായികമേള കാണാനെത്തിയ നാട്ടുകാരില്‍ ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. നിമിഷനേരം കൊണ്ട് പലരും വീഡിയോ ഷെയര്‍ ചെയ്തു.
പുസ്തകത്താളുകളിൽ അറിവ് പകരുന്നത് മാത്രമല്ല, കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു. അദ്ധ്യാപകൻ ഒരു തെറ്റ് ചെയ്താൽ ഒരു തലമുറ നശിക്കും എന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ എഴുതിയ വാക്കുകളാണ്, ഒരു അധ്യാപകന് സമൂഹത്തിൽ എത്രത്തോളം മൂല്യം ഉണ്ടന്ന് മനസിലായോ. നിങ്ങളുടെ ജീവിതത്തിൽ ഏറെ സ്വാധീനിച്ച അധ്യാപനകനെ/അധ്യാപികയെ കമന്റ് ചെയ്യൂ. Teacher Encourages the Children | Video Credits : Thani Nadan Malayali