ഇത് തമിഴകത്തിന്റെ മാത്രമല്ല സ്ത്രീകളുടെ തന്നെ സൂപ്പർസ്റ്റാർ 😍😍 കയ്യടിച്ചു സോഷ്യൽ മീഡിയ 👏👏

തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയുടെ രക്ഷാപ്രവർത്തന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴക്കെടുതിയെത്തുടർന്ന് ബോധരഹിതനായി വീണയാളെ ഇൻസ്പെക്ടർ രാജേശ്വരി തോളിലേറ്റി ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. ഒരു പുരുഷനെ ചുമലിൽ ഏറുന്ന പെണ്ണിനെ സിംഗ പെണ്ണേ എന്ന പാട്ടിനൊപ്പമാണ് സോഷ്യൽ മീഡിയ മുഴുവൻ ആദരിച്ചത്.

സ്വന്തം ജീവൻ പോലും മറന്ന് ദുരിതത്തിലായ ആൾക്കാരെ രക്ഷിക്കാനിറങ്ങിയ രാജേശ്വരി വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാണ് കാണിച്ചുകൊടുത്തത്. രാജേശ്വരിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ രാജേശ്വരിയെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസകളും ആദരവും അറിയിച്ചിരുന്നു. തമിഴ്നാടിന് ഒട്ടു മിക്ക ഭാഗങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. കനത്തമഴയിൽ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയിലാണ്

തോട്ടപ്പണിക്കാരനായ ഉദയകുമാർ ബോധരഹിതനായി വീണുകിടന്നിരുന്നത്. ഉദയകുമാറിനെ ആശുപത്രിയിലെത്തിക്കാനായാണ് രാജേശ്വരി തന്റെ ആരോ​ഗ്യം പോലും മറന്ന് ചുമലിലേറ്റിയത്. ചെന്നൈ മഴക്കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തിയ ഇൻസ്പെക്ടർ രാജേശ്വരിയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. അതേസമയം യുവാവിനെയും തോളിലേറ്റി നടക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി അഭിനന്ദന പ്രവാഹങ്ങളാണ് ഇവർക്ക്

ലഭിച്ചുകൊണ്ടിരിക്കുന്നത്. ജാതിയോ മതമോ സ്ത്രീപുരുഷ വ്യത്യാസമോ ഒന്നുമില്ലാതെ മനുഷ്യത്വം മാത്രമായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് നാട്ടിൽ കണ്ടു കൊണ്ടിരുന്നത്. സംഭവത്തെക്കുറിച്ച് ഇൻസ്പെക്ടർ രാജേശ്വരി പറയുന്നത് ഇങ്ങനെയാണ്. പ്രദേശത്ത് ശക്തമായ മഴയായിയതിനാൽ ജനങ്ങൾക്ക് യാതൊരു വിധത്തതിലുള്ള ആപത്തും സംഭവിക്കരുതേ എന്ന ഉദ്ദേശത്തോടെ എല്ലാ പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. എന്തായാലും ലേഡി സൂപ്പർ സ്റ്റാറിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications