ഗോതമ്പ് മാവും മുട്ടയും ഉണ്ടോ ? അഞ്ചു മിനിറ്റിൽ ഒരു കിടിലൻ പലഹാരം.!! ഇത് കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും | Wheat egg Dosa snack recipe

നമ്മുടെ വീട്ടിലെ കുട്ടികൾക്കൊക്കെ ഭക്ഷണം കഴിക്കുക എന്നുള്ളത് ഭയങ്കര മടിയുള്ള കാര്യമാണ് അല്ലേ. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്ന ഈ പലഹാരം കുട്ടികൾ പിന്നാലെ നടന്ന് ചോദിച്ചു വാങ്ങി കഴിക്കും. അത് എന്താണ് എന്നല്ലേ? ഗോതമ്പ് ദോശ.അയ്യേ… എന്ന് മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. ഇത് സാധാരണ ഗോതമ്പ് ദോശയല്ല.

  • ഗോതമ്പ് പൊടി – 1 കപ്പ്
  • മുട്ട – 1
  • വെള്ളം – 2 കപ്പ്‌ (ആവശ്യത്തിന്)
  • ഉപ്പ് – ആവശ്യത്തിന്
  • മഞ്ഞൾപൊടി – 1 നുള്ള്
  • മസാല – 1 നുള്ള്
  • സവാള – 3 സ്പൂൺ
  • പച്ചമുളക് – 1 അല്ലെങ്കിൽ 2
  • ഇഞ്ചി – ചെറിയ കഷ്ണം
  • കറിവേപ്പില – ആവശ്യത്തിന്

ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ ഗോതമ്പു പൊടിയും മുട്ടയും ചേർത്ത് അടിക്കുക. യോജിക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. മിക്സിയിൽ അടിച്ചെടുക്കുന്നതിന് പകരം നമ്മൾ കേക്ക് ബീറ്റ് ചെയ്യാൻ എടുക്കുന്ന ഒരു വിസ്ക് ഉപയോഗിച്ച് ബീറ്റ് ചെയ്താലും മതി.മുട്ടയും ഗോതമ്പു പൊടിയും നന്നായിട്ട് യോജിപ്പിച്ചതിനു ശേഷം ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിൽ ആവശ്യത്തിന് ഉപ്പ്, നിറത്തിന്

ആവശ്യമായ മഞ്ഞൾപൊടി, ഒരു നുള്ള് ഗരം മസാല, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് നമ്മുടെ ഇഷ്ടാനുസരണം ഇഞ്ചിയും സവാളയും പച്ചമുളകും ചേർക്കാം. ഇഞ്ചി ചെറുതായി അരിഞ്ഞു ചേർക്കുന്നതിന് പകരം ഒന്ന് ചതച്ചിട്ടാൽ കുറച്ചും കൂടി രുചി ഉണ്ടാവും.നല്ല ചൂടായ തവയിൽ ഈ മാവ് ഒഴിച്ച് പരത്താം. സൈഡിൽ നിന്നും ഇളകി വരുന്ന പരുവത്തിൽ ദോശ മറിച്ചിടാം. കുറച്ചു എണ്ണ വേണമെങ്കിൽ ഒരു സ്പൂൺ വച്ച് പുറത്തു കൂടെ തൂവി കൊടുക്കാം.എളുപ്പത്തിൽ നല്ല മൊരിഞ്ഞ ഗോതമ്പു ദോശ റെഡി. Pravi’s Taste And Travel Wheat egg Dosa snack recipe