സോഷ്യൽ മീഡിയ ഏറ്റെടുത്ത ട്രെൻഡിംഗ് കച്ചാ ബദാം സോങ് ഡാൻസുമായി വൃദ്ധി വിശാൽ 😍😍 വീഡിയോ ഏറ്റെടുത്ത് ആരാധകരും.!!

സോഷ്യൽ മീഡിയയുടെ സ്വന്തം സുന്ദരിക്കുട്ടിയാണ് വൃദ്ധി വിശാൽ. കുട്ടിത്താരം പുതുതായി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. വൃദ്ധി കുട്ടിയുടെ ഇൻസ്റ്റാഗ്രാം റീൽസ് നിമിഷങ്ങൾ കൊണ്ടാണ് വൈറൽ ആകുന്നത്. സ്വാസിക വിജയ് ഉൾപ്പെടെ നിരവധി താരങ്ങൾ ആണ് ബംഗാളി സോങ്ങ് ബദാം ബദാം കച്ചാ ബദാം എന്ന പാട്ടിനു ചുവടുവച്ചത്.

എന്നാലും നമ്മുടെ കുഞ്ഞ് വൃദ്ധി കുട്ടി കളിക്കുമ്പോൾ അതിനു കുറച്ചു കൂടി മധുരം ഏറുകയാണ്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ ഒരു ഡാൻസ് ചുവടിലൂടെ ആണ് വൃദ്ധി കുട്ടി തരംഗമായി മാറിയത്. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയും സോഷ്യൽ മീഡിയയിൽ മുഴുവനായും ആ ഒരു ഡാൻസ് ഒത്തിരി താരങ്ങൾ ആണ് ഷെയർ ചെയ്തത്.

ഫ്‌ളവേഴ്സ് ടീവിയിലെ സ്റ്റാർ മാജിക്‌ എന്ന പ്രോഗ്രാമിലും വൃദ്ധിക്കുട്ടി എത്തി പാട്ടും ഡാൻസും ഒക്കെ കൂടെ സ്റ്റാർ മാജിക്‌ കൂടുതൽ ഗംഭീരമാക്കിയിരുന്നു. നവ്യാ നായർ ഗസ്റ്റ് ആയി വന്ന എപ്പിസോഡ് കൂടെ ആയിരുന്നു അത്. വൃദ്ധിയുടെ അച്ഛനും അമ്മയും ആ എപ്പിസോഡിൽ പങ്കെടുത്തിരുന്നു. വൃദ്ധിയുടെ അച്ഛനും അമ്മയും കൊറിയോഗ്രാഫർ ആണ്. പ്രിത്വിരാജിന്റെ മകളായി ഷാജികൈലാസ് സംവിധാനം ചെയ്യുന്ന സിനിമയായ

കടുവയിൽ ഉടൻ തന്നെ വൃദ്ധയ്ക്കുട്ടിയെ കാണാം എന്നും സോഷ്യൽ മീഡിയ വഴി പുറത്തു വരുന്നുണ്ട്. കൊച്ചി കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും, ഗായത്രിയുടെയും മകളാണ് വൃദ്ധി, ടിക് ടോക്കിലൂടെ ഈ കൊച്ചു മിടുക്കിയുടെ പഴയ ഡാൻസുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications