വീണ്ടും കിടിലൻ അഭിനയവുമായി വൃദ്ധിക്കുട്ടി.. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മിയിലെ നായിക വേഷം അവതരിപ്പിച്ച് കൊച്ചുമിടുക്കി വൃദ്ധി വിശാൽ 😍😍

ചെറുപ്പത്തിൽതന്നെ അഭിനയ മികവ് കൊണ്ട് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുകയാണ് വൃദ്ധി വിശാൽ എന്ന കൊച്ചു ബാലിക. തന്റെ ആറാമത്തെ വയസ്സിൽ മോഡലിംഗ് രംഗത്തും അഭിനയ രംഗത്തും കഴിവുതെളിയിച്ചിരിക്കുകയാണ് ബാല താരം. നിരവധി മലയാളം സിനിമകളിലും ടിവി ഷോകളിലും മ്യൂസിക് വീഡിയോകളിലും കൊറിയോഗ്രാഫർമാരായി പ്രവർത്തിക്കുകയും നർത്തകരും

നൃത്ത സംവിധായകനുമായ വിശാലിന്റെയും ഗായത്രിയുടെയും ആദ്യത്തെ കണ്മണി ആണ് വൃദ്ധി. വൃദ്ധിക്ക് താഴെയായി ഒരു കൊച്ചനിയൻ കൂടി ഉണ്ട്. 2020 ൽ മലയാള ചലച്ചിത്ര നടൻ അഖിൽ ആനന്ദിന്റെ വിവാഹത്തിൽ വൃദ്ധി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് മിടുക്കി ശ്രദ്ധേയയായത്. പിന്നീട് ഫ്ലവർ ടിവിയിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക് പോലെയുള്ള വിവിധ നൃത്ത സംബന്ധിയായ

ഷോകളിൽ നിന്നും മാധ്യമ അഭിമുഖങ്ങളിൽ നിന്നും ക്ഷണം ലഭിക്കാൻ തുടങ്ങി. സാറയുടെ ഇഷ (2021), കടുവ ഇവാ കുര്യൻ, തുടങ്ങി മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലൂടെയും പിന്നീട് ശ്രദ്ദേയയായി. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കൊച്ചുമിടുക്കി ജനങ്ങളെ അഭിനയമികവു കൊണ്ട് കൈയിലെടുക്കുന്നത്. 1.4മില്യൺ ഫോളോവെർസ് ആണ് താരത്തിനുള്ളത്.പല വീഡിയോകളും ഡബ്സ്മാഷ് ചെയ്ത് അതിന്റെ തനതായ രൂപത്തിൽ

ജനങ്ങൾക്ക് മുൻപിൽ അവൾ അവതരിപ്പിക്കുന്നു. ഏറ്റവും പുതുതായി പുറത്തിറങ്ങിയ വീഡിയോ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലെ ഒരു സംഭാഷണത്തിന്റെ അഭിനയ രൂപമാണ്. അതിനു മുൻപ് ദിലീപ് അഭിനയിച്ച സുന്ദരകില്ലാടി എന്ന സിനിമയിലെ ഭാഗവും ശ്രദ്ധേയമായിരുന്നു.. സോഷ്യൽ മീഡിയ മാധ്യമങ്ങളായ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കു വയ്ക്കപ്പെടുന്ന ഓരോ വീഡിയോയും വൃദ്ധി കുട്ടിയുടെ ആരാധകർ നെഞ്ചിലേറ്റുകയാണ്.