പ്രണയ ദിനത്തിൽ റൊമാൻറിക്ക് പെർഫോമൻസ് കാഴ്ച്ച വെച്ച് വൃദ്ധി വിശാൽ.. സോഷ്യൽ മീഡിയയിൽ വൈറൽ ആയി വൃദ്ധിക്കുട്ടിയുടെ പെർഫോമൻസ്.!!

പ്രണയ ദിനത്തിൽ റൊമാൻറിക്ക് പെർഫോമൻസ് കാഴ്ച്ച വെച്ച് ആരാധകരെ ഞെട്ടിച്ചു വൃദ്ധി വിശാൽ. തമിഴ് അല്ല എന്തു ഭാഷ ആയാലും വൃദ്ധി മോൾക്ക് നിസാരം ആണെന്ന് തെളിയിച്ചു കൊണ്ട് എന്നും വൈറൽ ആണ് കുഞ്ഞു മിടുക്കി വൃദ്ധി. ഇപ്പോൾ ഇതാ വാലെന്റനെസ് ഡേ ഗംഭീരമാക്കി കുഞ്ഞു വൃദ്ധി പ്രണയം എന്തു ഭംഗിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ നിമിഷങ്ങൾ കൊണ്ട് വൈറൽ ആണ് സോഷ്യൽ മീഡിയയിൽ.

ഒരൊറ്റ ഡാൻസിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച മിടുക്കി മോളാണ് വൃദ്ധി വിശാൽ. വാത്തി കമിങ്ങ് എന്ന ഒരൊറ്റ ഡാൻസ് വീഡിയോയാണ് മോളുടെ ജീവിതം തന്നെ മാറ്റിക്കുറിച്ചത്. പിന്നീട് വൃദ്ധി മോളുടെ ഡാൻസും പാട്ടും അഭിനയവും അടങ്ങുന്ന എല്ലാ വീഡിയോകളും ജനങ്ങൾക്കിടയിൽ വമ്പിച്ച ഹിറ്റായി മാറുകയായിരുന്നു. പ്രായത്തിൽ കവിഞ്ഞ അസാമാന്യമായ കഴിവുകളും അഭിനയ ചാതുര്യവും വൃദ്ധിയെന്ന കുഞ്ഞു മോളെ കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിച്ചു.

സാറാസ് എന്ന സിനിമയിലും ഒരു വേഷം വൃദ്ധി മോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ കടുവ എന്ന പുതിയ ചിത്രത്തിലും വൃദ്ധി മോൾ ഒരു വേഷം ചെയ്യുന്നുണ്ട്. കുംബളങ്ങി സ്വദേശിയായ വിശാലിൻ്റെയും ഗായത്രിയുടേയും മകളായ വൃദ്ധി. വൃദ്ധി മോളുടെ അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെയുള്ള ഡാൻസും കുഞ്ഞു ചിരിയും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു . പിന്നീട് അങ്ങ് വൃദ്ധി മോളെ തേടിയെത്തിയത്

കൈ നിറയെ നല്ല അവസരങ്ങൾ തന്നെയായിരുന്നു. ഇപ്പോൾ ഇതാ പ്രണയ ദിനത്തിൽ വൃദ്ധി കുട്ടി തൻ്റ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു റീൽ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു തമിഴ് സിനിമയിലെ റൊമാൻ്റിക്ക് ഡയലോഗ് തൻ്റെ പ്രായത്തിൽ കവിഞ്ഞ മികവോടെ അഭിനയിപ്പിച്ച് ഫലിപ്പിച്ചിരിക്കുകയാണ് കൊച്ചു സുന്ദരി. പ്രണയം ആയാലും പ്രായം ഒന്നും അല്ല കാര്യം, മോൾടെ അഭിനയം കൊണ്ട് വാലെന്റനെസ് ഡേയും ഗംഭീരമാക്കി.