കുഞ്ഞിപ്പുഴു ഇപ്പോൾ അസിനോളം വലുതായി.. വൃദ്ധിക്കുട്ടിയുടെ പുതിയ വീഡിയോ വൈറൽ.. സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി വൃദ്ധി.!!

‘തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു’ എന്ന ഒറ്റവരിപ്പാട്ട് കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി വിശാൽ. പ്രശസ്ത ഡാൻസർമാരായ വിശാൽ കണ്ണൻ – ഗായത്രി വിശാൽ ദമ്പതികളുടെ മകളായ വൃദ്ധി, ഇപ്പോൾ സോഷ്യൽ മീഡിയയിൽ താര റാണിയാണ്. പ്രത്യേകിച്ച് വൃദ്ധിയുടെ ഇൻസ്റ്റാഗ്രാം റീൽസുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ, വൃദ്ധി

ഏറ്റവും ഒടുവിൽ പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ്‌, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ‘ഗജിനി’യിലെ സൂര്യയും അസിനും തമ്മിലുള്ള സംഭാഷണത്തിലെ, അസിൻ പറയുന്ന ഡയലോഗുകൾക്കാണ് വൃദ്ധി ലിപ് മൂവേമെന്റ് നടത്തിയിരിക്കുന്നത്. 2 മണിക്കൂർ മുമ്പ് വൃദ്ധി പങ്കുവെച്ച റീൽസ് വീഡിയോ, ഇതിനോടകം തന്നെ ഏകദേശം ഒരു ലക്ഷത്തോളം ആളുകൾ

കണ്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു കല്ല്യാണ വേദിയിൽ വൃദ്ധി കളിച്ച ഡാൻസ് ആണ് വൃദ്ധിയെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്. ലാൽ ഫോട്ടോഗ്രഫി പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയും, തുടർന്ന് വൃദ്ധി ഒന്നിലധികം പരസ്യ ചിത്രങ്ങൾ അഭിനയിക്കുകയും ചെയ്തു. അതിനു പിന്നാലെ, ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലും വൃദ്ധി അഭിനയിച്ചു. തുടർന്നാണ്, സണ്ണി

വെയ്ൻ നായകനായ സാറാസിൽ, വൃദ്ധി ഒരു ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നത്. സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വൃദ്ധി, പ്രിത്വിരാജ് സുകുമാരൻ നായകനായ ‘കടുവ’ എന്ന ചിത്രത്തിലും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായ വൃദ്ധിക്ക്‌, ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ 1.4 മില്യണിലധികം ഫോളോവേഴ്സ് ഉണ്ട്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications