പ്രണവ് മോഹൻലാലും ദർശനയും എടുത്ത് നിൽക്കുന്ന കുട്ടി ആര്..? ‘വൈറൽ കുട്ടി’ ആരെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ.!!

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ തിയ്യറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന സിനിമയിലെ അഭിനയത്തിന്, പ്രണവും, കല്യാണി പ്രിയദർശനും, ദർശന രാജേന്ദ്രനും പ്രേക്ഷകരുടെ കയ്യടി നേടി. കൂടാതെ, വിനീത് ശ്രീനിവാസൻ എന്ന സംവിധായകനെയും മലയാള സിനിമ

പ്രേക്ഷകർ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്. ചിത്രത്തെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ, പ്രണവ് മോഹൻലാലിന്റെ സിംപ്ലിസിറ്റിയും പെരുമാറ്റവുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. ജാഡയില്ലാത്ത നടൻ എന്ന് ഇതിനോടകം തന്നെ വിശേഷണം നേടിയ പ്രണവിന്റെ ഒരു പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു കൊച്ചു കുട്ടിയെ എടുത്ത് നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ പ്രണവിന്റെ ചിത്രത്തിൽ ഉള്ള അതേ കുട്ടിയെ ദർശന രാജേന്ദ്രൻ എടുത്ത് നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടെ നിരവധി ആളുകളാണ് പ്രണവും ദർശനയും എടുത്ത് നിൽക്കുന്ന കുട്ടി ആരെന്ന് അന്വേഷിച്ച് സോഷ്യൽ മീഡിയയിൽ എത്തിയത്.

ഒടുവിൽ ഇപ്പോൾ ഈ വൈറൽ കുട്ടി ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ചിത്രത്തിൽ പ്രണവ് അവതരിപ്പിച്ച അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തിന്റെയും കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നിത്യ ബാലഗോപാൽ എന്ന കഥാപാത്രത്തിന്റെയും കുട്ടിയായി അഭിനയിച്ച കുട്ടിതാരമാണ് പ്രണവും ദർശനയും എടുത്ത് നിൽക്കുന്ന ചിത്രങ്ങളിൽ ഉള്ള കുട്ടി എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കണ്ടെത്തിയിരിക്കുന്നത്.