മലയാളം അക്ഷരമാലയിൽ നിന്ന് തുടക്കം.!! മക്കൾക്ക് അറിവിൻറെ ബാലപാഠങ്ങൾ തുറന്നുകൊടുത്ത് വിനീത് ശ്രീനിവാസൻ.!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ | Vineeth Sreenivasan teaching his children viral latest entertainment news

Vineeth Sreenivasan teaching his children viral latest entertainment news : അച്ഛൻറെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തുകയും എന്നാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തം പേരിൽ സിനിമ മേഖലയിൽ നിറഞ്ഞുനിൽക്കുകയും ചെയ്ത താരമാണ് വിനീത് ശ്രീനിവാസൻ. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, ഗായകൻ, ഗാനരചയിതാവ്

തുടങ്ങിയ ഒരു വ്യക്തിക്ക് ഏതൊക്കെ മേഖലയിൽ കഴിവ് തെളിയിക്കാമോ ആ മേഖലയിൽ ഒക്കെ തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ വിനീത് ശ്രീനിവാസൻ ഇന്നും മലയാളസിനിമയിൽ സജീവസാന്നിധ്യമാണ്. ശ്രീനിവാസന്റെ പാത പിന്തുടർന്ന് വിനീത് ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും അഭിനയത്തിലേക്ക് എത്തിയെങ്കിലും എന്നും പ്രേക്ഷകർക്ക് പ്രിയങ്കരനായിട്ടുള്ള താരങ്ങളിൽ ഒരാൾ വിനീത് ശ്രീനിവാസനാണ്. മലയാളത്തിലെ മികച്ച കഥാപാത്രങ്ങൾ

അവതരിപ്പിച്ച് ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന അജുവർഗീസ്, നിവിൻ പോളി തുടങ്ങിയ താരങ്ങളെ മലയാള ചലച്ചിത്രലോകത്തിന് സമ്മാനിച്ച സംവിധായകൻ കൂടിയാണ് വിനീത് ശ്രീനിവാസൻ. തന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങളും വിനീത് ശ്രീനിവാസൻ അടിക്കടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. തിരക്കുകൾക്കിടയിൽ നിറഞ്ഞു നിൽക്കുമ്പോൾ പോലും നല്ലൊരു ഭർത്താവായും മികച്ച ഒരു അച്ഛനായും തിളങ്ങിനിൽക്കുവാൻ തന്നെയാണ്

എന്നും വിനീത് ശ്രീനിവാസൻ ശ്രമിച്ചിട്ടുള്ളത്. അതിൻറെ ഉദാത്ത മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഇളയ മകൾ ഷനായ ദിവ്യ വിനീതിനെയും വിഹാനെയും കയ്യിലെടുത്തു വച്ചുകൊണ്ടുള്ള വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അക്ഷരമാല പുസ്തകം കയ്യിലേന്തി മക്കൾക്ക് അറിവിൻറെ ആദ്യപാഠങ്ങൾ പകർന്നു കൊടുക്കുകയാണ് വിനീത് ശ്രീനിവാസൻ. അ.. അമ്മ എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അച്ഛനോട് തൻ്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ ഉണ്ടായ പ്രതികരണം; വിനീത് ശ്രീനിവാസൻ രസകരമായ ആ അനുഭവം പങ്കുവെക്കുന്നു