ഗാനമേളക്കുശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങി ഇജ്‌ജാതി ഓട്ടം.!! കാറിലേക്ക് ഓടിക്കയറി വിനീത് ശ്രീനിവാസൻ | Vineeth Sreenivasan Running video goes viral at Cherthala stage Show latest malayalam news

Vineeth Sreenivasan Running video goes viral at Cherthala stage Show latest malayalam news : മലയാള സിനിമ പിന്നണിഗായകൻ, അഭിനേതാവ്, സംവിധായകൻ എന്നിങ്ങനെ നിരവധി സ്ഥാനങ്ങളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. നടനും തിരക്കഥാകൃത്തുമായി ശ്രീനിവാസന്റെ മകനാണ് ഇദ്ദേഹം. 2008 സൈക്കിൾ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് നായകനായും സംവിധായകനായും ഒട്ടനവധി ചിത്രങ്ങൾ. വിനീത് ശ്രീനിവാസനിലെ ഗായകനും ആരാധകർ ഏറെയാണ്.

2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് ആണ് താരം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ഏറ്റവും ഒടുവിലായി ഹൃദയം എന്ന ചിത്രങ്ങൾ. ഹൃദയം എന്ന ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തിരുന്നു. സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലെയും സജീവ സാന്നിധ്യമാണ് വിനീത്. ആരാധകരെ എന്നും തന്നോട് ചേർത്തുനിർത്തുന്ന പ്രകൃതമാണ് താരത്തിന്റെത്. എന്നാൽ ഇപ്പോൾ ഇതാ വിനീതിനെ

സംബന്ധിക്കുന്ന പുതിയ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ കഴിഞ്ഞ ദിവസം വാരനാട് ദേവീക്ഷേത്രത്തിൽ ഉത്സവത്തിനോട് അനുബന്ധിച്ച് ഗാനമേളക്ക് വേണ്ടി വിനീത് ശ്രീനിവാസൻ എത്തിയിരുന്നു. ഗാനമേളക്കുശേഷം വിനീത് ശ്രീനിവാസൻ ഓടി കാറിൽ കയറുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഗാനമേളക്കുശേഷം വിനീത് ശ്രീനിവാസൻ ഓടി രക്ഷപ്പെട്ടു എന്ന് തരത്തിലാണ് വീഡിയോ പ്രചരിച്ചത്. നിമിഷനേരങ്ങൾ

കൊണ്ടാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. ഗാനമേളക്കു ശേഷമുള്ള ആരാധകരുടെ തിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചതിനെ തുടർന്നാണ് വിനീത് ശ്രീനിവാസൻ കാറിലേക്ക് ഓടി കയറിയത്. രണ്ടര മണിക്കൂറോളം ക്ഷേത്രത്തിൽ വൻ പരിപാടിയാണ് വിനീതും സംഘവും നടത്തിയത്. അത്യപൂർവ്വ തിരക്കായിരുന്നു ക്ഷേത്രത്തിൽ ഉണ്ടായത്. ഗാനമേള കഴിഞ്ഞപ്പോൾ സെൽഫി എടുക്കാനും ഫോട്ടോയെടുക്കാനും വന്ന ആരാധകരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് സ്റ്റേജിൽ നിന്നും കുറച്ച് അകലെ പാർക്ക് ചെയ്ത കാറിലേക്ക് വിനീത് ഓടിക്കയറി വന്നത്.