കെ ൽ ബ്രോ ബിജുവിന്റെ വീട്ടിൽ വന്നത് ആരാണെന്ന് കണ്ടോ ? ഷൂട്ടിങ്ങിനിടയിൽ കെ എൽ ഫാമിലിയെ കാണാൻ ഓടിയെത്തി വിനയ് ഫോർട്ട്‌ | Vinay Forrt at kl bro biju home

മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന യു ട്യൂബ് ചാനൽ ഏതാണെന്നു ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ പറയുന്നത് കെ എൽ ഫാമിലിയുടെ പേരാണ്.10 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്.

ബിജുവും ഭാര്യയും കുഞ്ഞും ബിജുവിന്റെ അമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സാധാരണക്കാരുടെ ജീവിതം ഒറിജിനാലിറ്റിയോടെ കാണിച്ചു തരുകയും മികച്ച കണ്ടന്റുകൾ പങ്ക് വെക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഇവരുടെ വീഡിയോകൾക്ക് ഇത്രക്ക് പ്രചരണം ലഭിച്ചത്.മറ്റൊരു പ്രത്യേകത നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത

ചോരാത്ത ഇവർ ഓരോരുത്തരുടെയും സംസാര ശൈലിയും പ്രവൃത്തികളുമൊക്കെയാണ്. ബിജുവിന്റെ ഭാര്യ കവിത കർണാടക സ്വദേശിനിയാണ്. 2020 ലാണ് ബിജു ചാനൽ ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കേരളം മുഴുവൻ ഏറ്റെടുത്ത ചാനൽ ആയി ഇവരുടെ ചാനൽ മാറുകയും ചെയ്തു.സാധാരണക്കാർക്ക് മാത്രമല്ല സെലിബ്രിറ്റികൾക്കും പ്രിയപ്പെട്ട യു ട്യൂബേഴ്സ് ആണ് ഇവർ.

ഇപോഴിതാ കെഎൽ ഫാമിലിയെ നേരിട്ട് കാണാൻ ഓടിയെത്തിയിരിക്കുകയാണ് സാക്ഷാൽ വിനയ് ഫോർട്ട്‌. തിയേറ്ററിൽ വിജയം കൊയ്യുന്ന ആട്ടം സിനിമയ്ക്ക് ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കണ്ണൂർ എത്തിയതാണ് താരം. ഇതിനിടയിലാണ് തന്റെ പ്രിയപ്പെട്ട യൂട്യൂബ് ഫാമിലിയെ നേരിൽ കാണണമെന്ന ആഗ്രഹവുമായി താരം അവരുടെ വീട്ടിലേക്ക് എത്തിയത്. ഏറെ സമയം ഫാമിലിയോടൊപ്പം ചിലവഴിച്ചാണ് വിനയ് ഫോർട്ട്‌ മടങ്ങിയത്.