മലയാളികളുടെ പ്രിയതാരം വിജിലേഷ് കാരയാട് അച്ഛനായി.. ആശംസകളോടെ താരങ്ങളും ആരാധകരും.!!

മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വീജിലേഷ് കാരയാട് അച്ഛനായി.. മലയാളസിനിമയില്‍ തന്റെതായ ഇടം കണ്ടെത്തിയ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ്ണ് വിജിലേഷ്. വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ഇന്നാണ് ആൺകുഞ്ഞ് പിറന്നത്. വിജിലേഷ് തന്നെയാണ് ഇൻസ്റ്റഗ്രാമം പോസ്റ്റിലൂടെ ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.

കുഞ്ഞിന് ഈ ലോകത്തിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റിന് താഴെ തൻവി റാം, ശരണ്യ തുടങ്ങി നിരവദി സിനിമാതാരങ്ങളും ആരാധകരും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്. മുൻപ് താരം പങ്കുവെച്ച വിവാഹ ചിത്രങ്ങളും സേവ് ദി ഡേറ്റ് ചിത്രങ്ങളുമെല്ലാം

സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിജിലേഷ് വിവാഹിതനായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് വിജിലേഷ് സ്വാതിയെ കണ്ടെത്തിയത്. തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ്

ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നതിനു പിന്നാലെയായിരുന്നു ഇവരുടെ വിവാഹം . മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് അഭിനയരംഗത്തേക്ക് അരങ്ങേറിയത്. പിന്നീട് ഗപ്പി, അലമാര, വിമാനം, തീവണ്ടി, വരത്തൻ, കൃഷ്ണൻകുട്ടി പണി തുടങ്ങി, കപ്പേള, അജഗജാന്തരം തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.