ഗുരുവായൂർ നടയിൽ വിവാഹിതരായി നടി ദേവിക നമ്പ്യാരും വിജയ് മാധവും.. ചിത്രങ്ങൾ വൈറൽ.!!

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രിയായ ദേവിക നമ്പ്യാര്‍ വിവാഹിതയായി. പ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ വിജയ് മാധവാണ് വരൻ. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും എന്‍ഗേജ്‌മെന്റ് നടന്നത്. കോവിഡ് കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒന്നായതിന്റെ സന്തോഷത്തിലാണ് ഇരുവരും. ആഡംബരങ്ങളൊന്നുമില്ലാതെ ലളിതമായി

ഗുരുവായൂരമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. സെറ്റും മുണ്ടുമായിരുന്നു ദേവിക യുടെ വേഷം. വിജയുടേത് കസവ് മുണ്ടും നേര്യതും. തുളസിമാലയണിഞ്ഞ് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചായിരുന്നു വിവാഹം നടത്തിയത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കാനായി

എത്തിയുള്ളൂ. ഒരേ ഇൻഡസ്ട്രയിൽ നിന്നാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമല്ല. മുന്‍പ് ദേവിക തന്നെയായിരുന്നു ഇക്കാര്യം തുറന്നു പറഞ്ഞത്. പരിണയമെന്ന സീരിയൽ ഷൂട്ടിനിടെയാണ് ദേവികയും വിജയും പരിചയപ്പെടുന്നത്. ആ സീരിയലിൽ ടൈറ്റിൽ സോങ് ആലപിച്ചത് വിജയ് ആയിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. റിയാലിറ്റി ഷോയിൽ വന്നതോടെ ജീവിതത്തിൽ വലിയ നല്ല മാറ്റങ്ങൾ ഉണ്ടായതായും പെട്ടെന്ന് പ്രശസ്തനായതായും വിജയ് പറയുന്നു.

ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് നിരവധി ആരാധികമാരുണ്ടായിന്നെന്നും പക്ഷെ ആരുമായും പ്രണയമുണ്ടായിരുന്നില്ലെന്നും വിജയ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ ശേഷം ദേവികയും വിജയും സ്വാസിക അവതരിപ്പിക്കുന്ന അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റിൽ അതിഥികളായിരുന്നു. ഇപ്പോൾ രാക്കുയിൽ എന്ന സീരിയലിലെ അഭിനയത്തോടൊപ്പം മഴവിൽ മനോരമയിലെ സൂപ്പർഹിറ്റായ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’ എന്ന പ്രോഗ്രാമും ദേവികയാണ് അവതരിപ്പിക്കുന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications