പിറന്നാൾ ദിനം വിഘ്നേശിന് സ്നേഹചുംബനം നൽകി നയൻതാര.!! നിന്നെ പോലെ മറ്റാരുമില്ല; നമ്മുടെ ബന്ധത്തിന് നൽകുന്ന ആദരവിൽ നന്ദി | Vignesh Shivan birthday celebration
Vignesh Shivan birthday celebration : തെന്നിന്ത്യൻ സിനിമയിലെ പ്രിയ താരങ്ങളാണ് ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയും, സംവിധായകൻ വിഘ്നേഷ് ശിവനും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2022 ജൂണിലായിരുന്നു താരങ്ങളുടെ ആഢംബര വിവാഹം നടന്നത്. പിന്നീട് ആ വർഷം തന്നെ ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ
ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ പിറക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഓരോ വിശേഷവും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുടെ വിശേഷങ്ങളൊക്കെ വിഘ്നേഷും നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും ഒരു വർഷമാകാറായപ്പോഴാണ് ഇരട്ടകളായ ഉയിരിൻ്റെയും ഉലകിൻ്റെയും മുഖം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. ഇപ്പോഴിതാ നയൻതാര പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. പ്രിയതമന്
പിറന്നാൾ ആശംസകളുമായാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. “എൻ്റെ അനുഗ്രഹമായി മാറിയ നിനക്ക് പിറന്നാൾ ആശംസകൾ. ഈ ദിവസം നിങ്ങളെ കുറിച്ച് എഴുതുവാൻ ഞാൻ ഒരു പാട് ആഗ്രഹിക്കുന്നുവെന്നും, പക്ഷേ ഞാൻ തുടങ്ങിയാൽ കുറച്ചു കാര്യങ്ങളിൽ അവസാനിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നിങ്ങൾ എന്നിൽ ചൊരിഞ്ഞ സ്നേഹത്തിന് ഞാൻ ഒരു പാട് കടപെട്ടിരിക്കുന്നു. ഞങ്ങളുടെ ബന്ധത്തിന് നിങ്ങൾക്കുള്ള ബഹുമാനത്തിനും, എല്ലാത്തിനും
ഞാൻ വളരെ നന്ദിയുള്ളവളാണ്. നിങ്ങളെപ്പോലെ മറ്റാരുമില്ലെന്നും, എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് ഒരു പാട് നന്ദി. നമ്മുടെ ജീവിതം ഇത്രയും അർത്ഥപൂർണ്ണവും, സ്നേഹപൂർണ്ണവും ആക്കിയതിനും നന്ദി. നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും നിങ്ങൾ തന്നെയാണ് ഏറ്റവും മികച്ചവൻ. നിങ്ങളുടെ ഭാവി സ്വപ്നങ്ങൾ സഫലമാകട്ടെയെന്നും, ലോകത്തിലെ എല്ലാ സന്തോഷങ്ങളും ഞാൻ നിങ്ങൾക്കായി ആശംസിക്കുന്നു.” താരം വിഘ്നേഷിന് പങ്കുവെച്ച ആശംസകൾക്ക് താഴെ നിരവധി പേരാണ് പ്രിയ സംവിധായകന് ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. രണ്ട് ദിവസം മുൻപായിരുന്നു നയൻതാരയുടെ അമ്മയുടെ പിറന്നാൾ. ആ ദിവസം വിഘ്നേഷ് ശിവസോഷ്യൽ മീഡിയയിൽ ആശംസകളുമായി പങ്കുവെച്ച പോസ്റ്റ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.