സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരോട് എനിക്ക് അത് വിളിച്ചു പറയാൻ പറ്റുമോ.!? സിത്താര ചേച്ചിക്ക് പിറന്നാൾ പണിയുമായി വിധു പ്രതാപ് പോസ്റ്റ് വൈറൽ | Vidhu Prathap Wish To Sithara Krishnakumar On Her Birthday post viral entertainment news

Vidhu Prathap Wish To Sithara Krishnakumar On Her Birthday post viral entertainment news

Vidhu Prathap Wish To Sithara Krishnakumar On Her Birthday post viral entertainment news : മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക സിത്താരയുടെ ജന്മദിനമാണ് ഇന്ന്. സിത്താരയുടെ സുഹൃത്തും, മലയാളി പിന്നണി ഗായകരംഗത്തെ താരവുമായ വിധു പ്രതാപ് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വൈറലായി

കൊണ്ട് ജനശ്രദ്ധ നേടുക ആണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സിത്താരയ്ക്ക് പിറന്നാളാശംസകൾ നേരുകയാണ് വിധു. “സിത്തു… ഞാൻ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ട് നിന്നെപ്പറ്റി നല്ല രണ്ടു വാക്ക് എഴുതാൻ. സംഭവം നീ തല്ലിപ്പൊളിയാണെങ്കിലും നാട്ടുകാരുടെ മുന്നിൽ എനിക്ക് അത് വിളിച്ചു പറയാൻ പറ്റുമോ? പിന്നെ നമ്മൾ തമ്മിൽ എന്ത് സൗഹൃദം?” ഒന്നാം ക്ലാസ് മുതൽ സിത്താര റോൾ മോഡൽ ആണെന്നും, അന്നു അവൾ അഞ്ചാം ക്ലാസിൽ

ആയിരുന്നു എന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ വിധു കുറിച്ചു. ഇന്നും മുട്ടു വേദനയും നടുവേദനയും വെച്ച് നീ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോൾ ആശ്ചര്യത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. എന്നും ആയുരാരോഗ്യത്തോടെ ഒരു 200 കൊല്ലം അല്ലേൽ വേണ്ട 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ ആശംസിക്കുന്നു. എന്ന് നിൻ്റെ കൊച്ച് അനിയൻ – വിധു പ്രതാപ്.” എന്നാണ് പോസ്റ്റിനു താഴെ വിധു കുറിച്ചത്. വിധു പങ്കുവെച്ച ഒരു ചിത്രം ഇരുവരും സ്റ്റേജിൽ

ആർത്തു ഉല്ലസിച്ചു പാട്ടുന്നത് ആണ്. ഇരുവരും ഒരുമിച്ചുള്ള സ്റ്റേജ് പെർഫോമൻസുകൾ കാണികൾക്ക് എന്നും ആവേശം നിറയ്ക്കുന്ന ഒന്നാണ്. തങ്ങളുടെ സ്വര മധുരം കൊണ്ട് കാണികളെ കൈയിൽ എടുക്കുവാനുള്ള വിധുവിൻ്റെയും സിത്താരയുടെയും കഴിവ് ഒന്ന് എടുത്തു പറയേണ്ടത് തന്നെ ആണ്. ചിത്രത്തിനു താഴെ സിത്താരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ആരാധകരും എത്തി.