ഇന്നത്തെ ക്ലാസ് എടുക്കുന്നത് നമ്മുടെ കിലുക്കാംപെട്ടി വേണിമോൾ ആണേ 😍😍 എല്ലാവരും ശ്രദ്ധിച്ച് പഠിക്കണേ.!!

സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന വേണിക്കുട്ടി പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. lkg ക്ലാസ് എടുക്കുന്ന ടീച്ചറായാണ് വേണിമോളുടെ വരവ്. കുഞ്ഞിടീച്ചറായി വീണ്ടും സമൂഹ മാധ്യമങ്ങളുടെ ഹൃദയം കയ്യടക്കിയിരിക്കുകയാണ് ഈ മിടുക്കിക്കുട്ടി.

“ഇന്നത്തെ ക്ലാസ് ഞാൻ ആണ് എടുക്കുന്നത്. എന്താ കൊച്ചുമക്കളേ നമ്മൾ കഴിഞ്ഞപ്രാവശ്യം” എന്ന് പറഞ്ഞാണ് വേണിക്കുട്ടി ക്ലാസ് തുടങ്ങിയിരിക്കുന്നത്. lkg ക്ലാസ്സിലെ പുസ്തകം കയ്യിൽ പിടിച്ച് അതിൽ നോക്കി ഇന്നലെ ഞാൻ പഠിപ്പിച്ചുതന്ന പാട്ട് ഓർമയില്ലേ എന്ന് ചോദിക്കുന്നുണ്ട്.

ഓർമയില്ലെങ്കിൽ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞു വളരെ രസകരമായി പഠിപ്പിച്ചുതരുന്നുണ്ട്. “വേണിടീച്ചറെ സുന്ദരി ടീച്ചറെ, ടീച്ചിങ്ങ്കേള്‍ക്കുവാന്‍ നല്ലരസം , പറഞ്ഞുതന്നിട്ടുള്ള പാഠങ്ങളൊക്കയും മടികൂടാതെ ഞാന്‍ പഠിച്ചുകൊള്ളാം” എന്നാണ് ഒരാൾ ഇതിന് അയച്ചിരുന്ന കമൻറ്.

ആദ്യമായല്ല വേണിക്കുട്ടി വീഡിയോയുമായി എത്തുന്നത്. വേണിക്കുട്ടിയുടെ വീഡിയോകളെല്ലാം വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇതും അങ്ങനെതന്നെ. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്.