വൈറൽ ഗാനത്തിനൊത്ത് ചുവടുവെച്ച് ജയസൂര്യയുടെ പൊന്നോമന മകൾ വേദ.. വീഡിയോ വൈറൽ.!!

മലയാള സിനിമ ചരിത്രത്തിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ച താരമാണ് ജയസൂര്യ. നല്ല നടൻ, നിർമ്മാതാവ്, ഗായകൻ, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കാൻ ജയസൂര്യക്കായിട്ടുണ്ട്. തന്റേതായ കാഴ്ചപ്പാടുകളും അനുഭവപാഠങ്ങൾ കൊണ്ടും സമ്പന്നമാണ് ജയസൂര്യയുടെ ജീവിതം. മിമിക്രി എന്ന കലയിലൂടെയാണ് താരം സിനിമാ ലോകത്തേക്ക് പ്രവേശിച്ചത്. ഏകദേശം നൂറോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചു. മലയാളത്തിന് പുറമേ ഇതര ഭാഷകളിലും

കഴിവ് തെളിയിക്കാൻ ജയസൂര്യയ്ക്ക് ആയിട്ടുണ്ട്. നായകവേഷം പോലെ തന്നെ വില്ലൻ വേഷങ്ങളും ഹാസ്യ വേഷങ്ങളും കൈകാര്യം ചെയ്യാൻ ഒരു പ്രത്യേക കഴിവ് താരത്തിനുണ്ട്.1999ൽ പത്രം എന്ന സിനിമയിലൂടെ രംഗപ്രവേശനം ചെയ്ത നായകൻ 2002 ലെ ഊമപെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ജനങ്ങൾക്ക് പരിചിതനാകുന്നത്. 2015 മുതൽ 2020 വരെ നിരവധി അവാർഡുകൾക്ക് ജയസൂര്യ അർഹനായിട്ടുണ്ട്. 2015 ൽ സു സു സുധി വാത്മീകം എന്ന സിനിമയ്ക്ക്

നാഷണൽ ഫിലിം അവാർഡ് നേടി. 2020 വെള്ളം എന്ന സിനിമയിൽ ബെസ്റ്റ് ആക്ടർ എന്ന നിലയിൽ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. തന്റേതായ നിലയിൽ എല്ലാ മേഖലയിലും കഴിവുതെളിയിച്ച നായകൻ തന്റെ കുടുംബത്തിന്റെ സന്തോഷത്തിലും സംതൃപ്തനാണ്. അദ്ദേഹത്തിനും ഭാര്യ സരിതയ്ക്കും രണ്ട് മക്കളാണ്. മൂത്ത മകൻ അദ്വൈതും ഇളയ മകൾ വേദയും ഭാരയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ലോകം.
താരം എല്ലായ്‌പ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ തന്റെ ജീവിതം ആരാധകർക്ക് മുൻപിൽ താരം തുറന്നു കാണിക്കാറുണ്ട്.1.8 മില്യൺ ഫോളോവേഴ്സാണ് ജയസൂര്യയുടെ ഇൻസ്റ്റഗ്രാം പേജിനുള്ളത്. ഇപ്പോൾ ഏറ്റവും പുതുതായി താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ഇളയ മകളുടെ ഡാൻസ് ആണ്. ഓക്കേ ജാനു എന്ന് പാട്ടിനൊത്ത് അതിമനോഹരമായി ഇളയമകൾ വേദ നൃത്തം വയ്ക്കുന്നു. ഇളം പിങ്കു നിറത്തിലുള്ള ഉടുപ്പും വെള്ള നിറത്തിലുള്ള ഷൂസും അണിഞ്ഞ് നൃത്തം വയ്ക്കുന്ന കൊച്ചുമിടുക്കി പ്രേക്ഷകരുടെ മനസ്സു നിറക്കുന്നു. 487k വ്യൂസ് ആണ് ഈ വീഡിയോക്ക് ഉള്ളത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications