ട്രെൻഡിങ് സോങ്ങിന് ചുവടുവെച്ച് വേദക്കുട്ടി👌 സോഷ്യൽ മീഡിയയിൽ തരംഗമായി ജയസൂര്യയുടെ മകൾ.. വീഡിയോ കണ്ട് കയ്യടിച്ച് ആരാധകർ [വീഡിയോ]

മലയാള സിനിമ പ്രേക്ഷകർ എല്ലാ കാലത്തും അഭിനേതാക്കളുടെ അഭിനയ ജീവിതത്തിന് പുറമെ, അവരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ താത്പര്യപ്പെടുന്നവരാണ്. പ്രത്യേകിച്ച്, സോഷ്യൽ മീഡിയ സജീവമായതോടെ, അഭിനേതാക്കളുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് പ്രത്യേക ഇഷ്ടമാണ്. അങ്ങനെ, പല കുടുംബങ്ങളും, എല്ലാവരും സിനിമയിൽ സജീവമല്ലെങ്കിൽ പോലും മലയാളികൾക്കിടയിൽ താരകുടുംബങ്ങളായി മാറിയിട്ടുണ്ട്.

അങ്ങനെ ഒരു കുടുംബമാണ് മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ കുടുംബം. ഭാര്യ സരിത വസ്ത്രാലങ്കാര മേഖലയിൽ സജീവമാണ്. സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ എന്ന സംരംഭം നടത്തുന്ന സരിത, ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മലയാളികൾക്ക് സുപരിചിതയാണ്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്, മകൻ അദ്വൈത്, മകൾ വേദ. ‘ലാൽ ബഹദൂർ ശാസ്ത്രി’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ മുഖം കാണിച്ച അദ്വൈത്,

സിനിമാറ്റോഗ്രാഫി മേഖലയിൽ താത്പര്യം കാണിക്കുന്നുണ്ട്. അദ്വൈതിന്റെ ഒരു ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ, മകൾ വേദയാണ് സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയിരിക്കുന്നത്. ഡാൻസിലും, ഫോട്ടോഗ്രാഫിയിലും, പാചകത്തിലുമെല്ലാം അഭിരുചിയുള്ള വേദ, തന്റെ വേദ ജയസൂര്യ എന്ന ഇൻസ്റ്റാഗ്രാം പേജിൽ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ, വേദയുടെ റീൽസ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ഡാൻസ് വീഡിയോകൾ പങ്കുവെക്കാറുള്ള

വേദയുടെ പോസ്റ്റുകൾ എല്ലായിപ്പോഴും ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെ കയ്യടി നേടാറുണ്ട്. പതിവ് പോലെ ഇപ്പോഴും വേദ തന്റെ ഡാൻസ് റീൽസിലൂടെ ഇൻസ്റ്റാഗ്രാമിൽ താരമായിരിക്കുകയാണ്. ‘നിങ്ങൾ എവിടെയായിരുന്നാലും, ഡാൻസ്.. ഡാൻസ്’ എന്ന അടിക്കുറിപ്പോടെയാണ് വേദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുമ്പ് അമ്മയുടെ ഡിസൈനിങ് സ്റ്റുഡിയോക്ക് വേണ്ടി താൻ പകർത്തിയ ഒരു മോഡൽ ഫോട്ടോഷൂട്ടും വേദ പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസം (ഡിസംബർ) 30-ാം തിയ്യതിയാണ് വേദ തന്റെ 10-ാം പിറന്നാൾ ആഘോഷിച്ചത്.