വളം കടിക്കും കുഴിനഖത്തിനും വീട്ടിൽ തന്നെ പരിഹാരം.. ഈ ഇല ഉപയോഗിച്ചാൽ മതി.!!

മഴക്കാലത്തു എല്ലാവരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളാണ് വളം കടിയും കുഴിനഖവും. വിരലുകളുടെ ഇടയിലാണ് കൂടുതലായി വളം കടി ഉണ്ടാകുന്നത്. ഇത് പലപ്പോഴും ചൊറിച്ചിലും വേദനയും വിരലുകൾക്കിടയിൽ പഴുത്ത് രൂക്ഷഗന്ധവു ഉണ്ടാക്കുന്നുണ്ട്.

ഇതിനൊക്കെ നല്ലൊരു പരിഹാരമാർഗമാണ് ആര്യവേപ്പില. ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഈ ഇല ഒട്ടേറെ അണുബാധകൾക്ക് ഒരു പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. ഫങ്കസ് അണുബാധയാണ് വളംകടി. പാദരക്ഷകൾ ഉപയോഗിക്കത്തതാണ് പലപ്പോഴും വളംകടിക്ക് കാരണം.

കുഴിനഖവും അണുബാധ തന്നെയാണ്. ഇത് രണ്ടിനുമുള്ള പരിഹാര മാർഗമാണ് ആര്യവേപ്പ്. ആര്യവേപ്പില നല്ലതുപോലെ അരച്ചെടുക്കുക.ഇതിലേക്ക് ചെറുനാരങ്ങയുടെ നീര് ചേർക്കണം. കാൽ ചൂടുവെള്ളത്തിൽ ഉപ്പിട്ട് നല്ലതുപോലെ കഴുകുക. തുണി ഉപയോഗിച്ചു ഈർപ്പം തുടച്ചുവൃത്തിയാക്കണം.

അതിനുശേഷം ആര്യവേപ്പില അരച്ചത് വളംകടിച്ചഭാഗത്ത്, കുഴിനഖത്തിനാണെങ്കിൽ നഖത്തിലും തേച്ചുപിടിപ്പിക്കാവുന്നതാണ്. ഈ വീഡിയോ എല്ലാവര്ക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Veettuvaidyam വീട്ടുവൈദ്യം