ഒരു അൺ എക്സ്പെക്ടഡ് പ്രൊപ്പോസൽ; നടി വൈഷ്ണവി വിവാഹിതയായി.!! അങ്ങനെ മൊട്ടച്ചിക്ക് കല്യാണം | Vaishnavi Venugopal wedding news malayalam

Vaishnavi Venugopal wedding news malayalam : അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത് ജൂൺ എന്ന ചിത്രത്തിൽ രഞ്ജുഷ വിജയൻറെ കൂട്ടുകാരിയായ എത്തി ശ്രദ്ധ നേടിയ താരമാണ് വൈഷ്ണവി. ദീർഘകാല സുഹൃത്തായ രാഘവ് നന്ദകുമാർ ആണ് നടി വൈഷ്ണവിയുടെ കഴുത്തിൽ മിന്നു ചാർത്തിയിരിക്കുന്നത്. വിവാഹത്തിന് അർച്ചന കവി, ഗായത്രി അശോക്, രവീണ നായർ എന്നീ നടിമാരും പങ്കെടുത്തിരുന്നു. 2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെയാണ്

വൈഷ്ണവി അഭിനയരംഗത്തേക്ക് കടന്നുവരുന്നത് തുടർന്ന് ജൂൺ, കേശു ഈ വീടിൻറെ നാഥൻ, ജനഗണമന എന്നിവ ഉൾപ്പെടെ അഞ്ചിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു. മോഡലിംഗ് രംഗത്തും താരം സജീവമാണ്. കഴിഞ്ഞവർഷം നവംബറിലാണ് വൈഷ്ണവിയെ രാഘവ് പ്രപ്പോസ് ചെയ്തത്. വൈഷ്ണവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എടുക്കുന്നതിനിടെ അപ്രത്യക്ഷിതമായാണ് രാഘവ് താരത്തെ പ്രപ്പോസ് ചെയ്തത്. ഈ വീഡിയോ വൈഷ്ണവി തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

“ഫോട്ടോഷൂട്ട് പെട്ടെന്ന് വിൽ യു മാരീ മീ നിമിഷങ്ങൾ ആയാൽ എന്ത് ചെയ്യും? ഞാൻ എസ് പറഞ്ഞു” വീഡിയോ പങ്കുവെച്ച് വൈഷ്ണവി അന്ന് കുറിച്ചത് ഇങ്ങനെയാണ്. കടലിലേക്ക് നോക്കിനിൽക്കുന്ന താരത്തിന്റെ പുറകിൽ മോതിരപ്പെട്ടിയുമായി മുട്ടുകുത്തി നിൽക്കുകയായിരുന്നു രാഘവ്. വൈഷ്ണവി തിരിഞ്ഞപ്പോൾ അപ്രതീക്ഷിതമായാണ് രാഘവിനെ കണ്ടത് ഈ രംഗം കണ്ട് താൻ അക്ഷരാർത്ഥത്തിൽ അമ്പരന്നു എന്ന് പിന്നീട് വൈഷ്ണവി വ്യക്തമാക്കുകയും ചെയ്തു.

ജൂൺ എന്ന ചിത്രത്തിലെ മൊട്ടച്ചി എന്ന കഥാപാത്രത്തിലൂടെയാണ് വൈഷ്ണവിയെ ആളുകൾ അടുത്തറിഞ്ഞത്. മോഡലിങ്ങിലൂടെയാണ് വൈഷ്ണവി തൻറെ കരിയർ ആരംഭിക്കുന്നത്. ഇന്ന് രാവിലെ നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അപ്പോഴും ഇനി സിനിമയിൽ താരം സജീവമാകുമോ എന്ന സംശയം ചോദിക്കുന്ന ആളുകളും കുറവല്ല.