ഇനി വീട് വൃത്തിയാക്കാൻ അധികം ബുദ്ധിമുട്ടേണ്ട.!! ഇത് മാത്രം മതി വീട് കണ്ണാടി പോലെ വെട്ടി തിളങ്ങും | Uses of Irumbanpuli

Uses of Irumbanpuli: ചെമ്പിപ്പുളി വെച്ചാണ് ഇത് ചെയ്യുന്നത്.. വീട് മുഴുവൻ വൃത്തിയാക്കി എടുക്കാൻ ഇത് വളരെ ഉപകാരപ്രഥമാണ്..അതിനായി കുറച്ച് അധികം ചെമ്പിപ്പുളി എടുക്കുക. ഇതിനി ഇന്ന് വൃത്തി ആക്കാൻ വേണ്ടി 2-3 മിനിറ്റ് വെള്ളത്തിൽ ഇടുക. ശേഷം കഴുകി എടുത്ത് അതിന്റെ ഞെട്ടെല്ലാം കളയുക.. ഇനി ഇത് ഒരു മിക്സിയുടെ ജാറിലിടുക.

2 നാരങ്ങയുടെ നീരും പിഴിഞ്ഞ് ചേർക്കുക. ഇനി കുറച്ച് വെള്ളത്തിൽ 1 ടേബിൾ സ്പൂൺ ഉപ്പു കൂടി കലക്കി പുളിയോട് ഒപ്പം ചേർക്കുക. ഇനി ഇത് നന്നായി അരച്ച് എടുക്കുക. ഇനി ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് എടുക്കാം. അപ്പോൾ നമ്മുടെ കിടിലൻ റിസൾട്ട്‌ കിട്ടുന്ന ക്ലീനിങ് സൊല്യൂഷൻ റെഡി ആയി കഴിഞ്ഞു.. ഇനി ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

ആദ്യം ബാത്രൂം വൃത്തിയാക്കാം. ബക്കറ്റിലും കപ്പിലും എല്ലാം ഉള്ള വഴു വഴുപ്പ് പോയി കിട്ടാൻ ഇത് ഉത്തമം ആണ്.. അതിനായി കുറച്ച് സൊല്യൂഷൻ ബക്കറ്റിലേക്കും കപ്പിലേക്കും ഒഴിച്ച് നന്നായി ഉരച്ച് വൃത്തി ആക്കുക..സ്റ്റീൽ, പ്ലാസ്റ്റിക്, അതു പോലെ തന്നെ ടൈൽ എന്നിവ എല്ലാം ഇത് കൊണ്ട് നന്നായി വൃത്തിയാക്കി എടുക്കാം.ഇനി ബാത്‌റൂമിലെ ടൈൽ വൃത്തിയാക്കാം.

കുറച്ച് സൊല്യൂഷൻ ഒരു കോട്ടൺ തുണിയിൽ ആക്കി ഉരച്ച് കഴുകിയാൽ മതിയാകും..അതുപോലെ തന്നെ സ്റ്റീൽ പൈപ്പുകൾ, വാഷ് ബെയ്‌സ്, സ്റ്റീൽ സ്റ്റേയർ കെയ്സ് എന്നിവ എല്ലാം ഇതു കൊണ്ട് വൃത്തി ആക്കാം..മാത്രമല്ല കരി പിടിച്ച പാത്രങ്ങൾ,സ്റ്റവ് എന്നിവ വൃത്തി ആക്കാനും ഇത് ഉപയോഗിക്കാം.. കൂടുതൽ അറിയാനായി ഈ വീഡിയോ കാണൂ..!