വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമായ10 കിച്ചൻടിപ്സ്.!!

അടുക്കളയിൽ വളരെയധികം ഉപകാരപ്പെടുന്ന 10 ടിപ്സ് എന്തൊക്കെയാണെന്ന് നോക്കാം. ചപ്പാത്തി നമ്മൾ തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആകുന്നില്ല എന്ന പരാതി പലർക്കും ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായി മാവ് കുഴക്കുമ്പോൾ തൈര് ചേർത്താൽ മതി. ഒരുപാട് പുളിയുള്ള തൈര് ചേർക്കരുത്.

പഴങ്ങൾ കടയിൽ നിന്നും വാങ്ങുന്നതിൽ ധാരാളം വിഷപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വൃത്തിയാക്കിയെടുക്കാൻ വേണ്ടി വെള്ളത്തിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, വിനാഗിരി ഇവ ഇട്ട് കൊടുക്കുക. ഇതിലേക്ക് നമുക്ക് കഴുകാനുള്ള പഴങ്ങൾ അര മണിക്കൂർ ഇട്ടുവെക്കുക.

മൂന്നോ നാലോ പ്രാവശ്യം കഴുകി ഉപയോഗിക്കാവുന്നതാണ്. കുറച്ചധികം ചെറുപയർ മുളപ്പിച്ച് രണ്ടുമൂന്നു ദിവസത്തേക്ക് വെക്കുമ്പോൾ പലപ്പോഴും ചീത്ത മനം ഉണ്ടാകാറുണ്ട്. ചെറുപയർ മുളപ്പിച്ചുവെക്കുമ്പോൾ മണം വരാതിരിക്കാൻ നാരങ്ങയുടെ നീര് ചേർത്തുകൊടുത്ത് ഫ്രിഡ്ജിൽ വെച്ചാൽ മതി.

ഈ അടുക്കള നുറുങ്ങുകൾ എല്ലാം നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകും എന്ന് കരുതുന്നു. വീഡിയോയിൽ വിശദമായി തന്നെ ഇതിനെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Ishal’s world