ഇതൊന്നും ഇത്രയും കാലം അറിയാതെ പോയല്ലോ ? ഒന്നല്ല ചിരട്ടയുടെ ഞെട്ടിക്കുന്ന അഞ്ചു ഉപയോഗങ്ങൾ | Use of Chiratta
Use of Chiratta malayalam : നമ്മൾ അടുക്കളയിലേക്ക് ആവശ്യമായ തേങ്ങ തിരുമ്മി എടുത്തിട്ട് അതിന്റെ ചിരട്ട വലിച്ചെറിയുന്നതാണ് പതിവ്. ആ ചിരട്ടകൾ കൊണ്ട് പല രീതിയിലും കലാവസ്തുക്കൾ ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഈ ചിരട്ട കൊണ്ട് നിത്യവും ഉപയോഗിക്കുന്ന സാധനങ്ങൾ ഉണ്ടാക്കുന്ന വിദ്യയാണ് വീഡിയോയിൽ ഉള്ളത്. ചിരട്ട നാലാക്കി മുറിച്ച് ബീഫോ മട്ടണോ ചിക്കനോ കറി വയ്ക്കുമ്പോൾ അതിലേക്ക് ഇട്ടാൽ നമ്മുടെ ശരീരത്തിൽ ഉള്ള കൊളസ്ട്രോൾ കുറയാനും ബീഫിൽ ഒക്കെ
ഉള്ള കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്. അതു പോലെ തന്നെ ഷുഗർ ഒക്കെ ഉള്ളവർക്കും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. ചിരട്ട കൊളെസ്ട്രോൾ കുറയ്ക്കാനായി മറ്റൊരു രീതിയിലും ഉപയോഗിക്കാം. കുടിക്കുന്ന വെള്ളം തിളപ്പിക്കുമ്പോൾ അതിലേക്ക് നാല് കഷ്ണം ചിരട്ട കൂടി ഇടുക. ഈ വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ചിരട്ടയുടെ ചാരം ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. അഞ്ചോ ആറോ ചിരട്ട കത്തിച്ചു ചാരമാക്കണം.

ഈ ചാരം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കാം. എന്നിട്ട് ഇതിൽ നിന്നും കുറച്ച് എടുത്ത് തെങ്ങിന് ഇടുന്നത് നല്ലതാണ്. അതു പോലെ തന്നെ റോസ്, മുല്ല മുതലായ ചെടികളിൽ ഇടുന്നത് ഇവ പൂക്കാൻ സഹായിക്കും. നമ്മൾ കടയിൽ നിന്നും വാങ്ങുന്ന കണ്മഷികൾ, ചാർകോൾ ഫേസ് പാക്ക്, ഹെയർ ഡൈ അങ്ങനെ പലതും ഇപ്പോൾ മായം കലർന്നതാണ് അതിന് പകരം ചാരവും
ആവണക്കെണ്ണയും ചേർത്ത് കണ്മഷി ഉണ്ടാക്കുന്നതും, ചാരവും തേനും ചേർത്ത് ഫേസ് പാക്കും, നീലയമരിയും ചാരവും കട്ടൻ ചായയും ചേർത്ത് ഹെയർ ഡൈ ഉണ്ടാക്കുന്ന രീതിയും വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. അപ്പോൾ ചിരട്ട കൊണ്ടുള്ള ആരോഗ്യപ്രദമായ ഉപയോഗങ്ങൾ കൃത്യമായി മനസ്സിലാക്കാൻ എല്ലാവരും വീഡിയോ മുഴുവനായും കാണണേ. video credit : Grandmother Tips