കുട്ടികളേക്കാളും കുസൃതി കാട്ടി ഉർവശി.!! പൊന്നു മോന്റെ പിറന്നാൾ ഗംഭീരമാക്കി ലേഡി സൂപ്പർ സ്റ്റാർ; താരകുടുംബത്തിൽ ആഘോഷം വൈറൽ |Urvasi Son Birthday Celebration video viral

Urvasi Son Birthday Celebration video viral : മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് ഉർവശി. മികച്ച ഹാസ്യ കഥാപാത്രങ്ങളിലൂടെ ഉർവശി ഇന്നും മലയാള സിനിമയിൽ സജീവസാന്നിധ്യമാണ്. ഒരുകാലത്ത് നായികാ നടിയായി തിളങ്ങിയിരുന്ന ഉർവശി ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാൽ പോലും സോഷ്യൽ മീഡിയയിൽ

അടക്കം സജീവമായ താരം തൻറെ വിശേഷങ്ങൾ ഓരോന്നും അടിക്കടി ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോൾ മകൻ ഇഷാൻ പ്രജാപതിയുടെ ജന്മദിനം ആഘോഷിക്കുന്ന ഉർവശിയുടെയും ഭർത്താവ് ശിവപ്രസാദിന്റെയും ചിത്രങ്ങളും വീഡിയോയും ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇഷാന്റെ ഒമ്പതാം ജന്മദിനം കൂട്ടുകാർക്കൊപ്പം വളരെ ചുരുങ്ങിയ തോതിലാണ് താരം ആഘോഷമാക്കിയത്. കേക്കും മിഠായികളും കൂട്ടുകാരും കൂടിയായപ്പോൾ

ഇഷാൻ ഹാപ്പി ആകുകയും ബർത്ത് ഡേ സെലിബ്രേഷൻ കളർ ആവുകയും ചെയ്തു.ഇഷാൻ കേക്ക് മുറിച്ച് നൽകുകയും മകന്റെ കവിളുകളിൽ കേക്ക് പുരട്ടുകയും ചെയ്യുന്ന ഉർവശിയെയും ഇഷാന്റെ ചേച്ചി കുഞ്ഞാറ്റ വീഡിയോ കോളിൽ വിളിക്കുന്നതും ഒക്കെ പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോകളിലും നിറഞ്ഞ് നിൽക്കുന്നു. ഐശ്വര്യ ലക്ഷ്മി, ആര്യബാബു, മഞ്ജുപിള്ള, ഷീലു എബ്രഹാം, കൃഷ്ണപ്രഭ തുടങ്ങിയവരടങ്ങുന്ന വൻ താരനിരയാണ് ഇഷാന് പിറന്നാൾ ആശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത് ഈയടുത്താണ് ഉർവശി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്.

അതിനുശേഷം ഇടയ്ക്കിടെ കുടുംബവിശേഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യാറുണ്ട്. മെയ് മാസം അവസാനം ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മില്യൺ കണക്കിന് ഫോളോവേഴ്സ് ഉണ്ടായത്. ജൂണിൽ മക്കൾ രണ്ടുപേർക്കും ഒപ്പം ഇരിക്കുന്ന ഒരു ചിത്രം ഉർവശി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പങ്കുവെച്ചിരുന്നു. ഒരുകാലത്ത് മലയാള സിനിമയിലെ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു ഉർവശി. മമ്മൂട്ടി, മോഹൻലാൽ എന്നീ താര രാജാക്കന്മാർക്കൊപ്പം അഭിനയിച്ച ചിത്രങ്ങളും ഒക്കെ ബോക്സ് ഓഫീസിൽ ഹിറ്റുകൾ തന്നെയായിരുന്നു. ഇന്നത്തെ കാലത്തുള്ള നായികമാർക്ക് പോലും വളരെ അസൂയ തോന്നുന്ന കഥാപാത്രങ്ങൾ ആയിരുന്നു ഉർവശിയുടെ അഭിനയമികവിൽ പുറത്തുവന്നിരുന്നത്.