ഉപ്പും മുളകും2 വിൽ തിരിച്ചെത്തി ലച്ചു 😍😍 ഇനി ബാലുവും നീലുവും ഇല്ല….അച്ചായനും അച്ചായത്തിയും മാത്രം 🔥🔥

മലയാളം ടെലിവിഷനിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറ്റം നടത്തിയ ഹാസ്യപരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നത്. ബാലുവും നീലുവും മുതൽ പാറുക്കുട്ടി വരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറി. തുടക്കം മുതൽ തന്നെ ഹിറ്റ്ചാർട്ടിൽ ഇടം പിടിച്ച പരമ്പര അവസാനിച്ചതോടെ ആരാധകരും നിരാശരായിരുന്നു. ബിജു സോപാനം, നിഷ സാരംഗ്, ജൂഹി, ശിവാനി,

ബേബി അമേയ തുടങ്ങി ഉപ്പും മുളകിലെ എല്ലാ അഭിനേതാക്കൾക്കും ഫാൻ ഗ്രൂപ്പുകൾ തന്നെ ഉണ്ടായിരുന്നു. പരമ്പരയിലെ താരങ്ങൾ ഇക്കഴിഞ്ഞ ഓണനാളിൽ എരിവും പുളിയും എന്ന പരിപാടിയിലൂടെ ഒന്നിച്ചിരുന്നു. അന്ന് പ്രേക്ഷകർ അറിയാൻ ആഗ്രഹിച്ചത് അത് ഉപ്പും മുളകും പരമ്പരയുടെ രണ്ടാം ഭാഗമാണോ എന്നായിരുന്നു. എന്നാൽ അത് ഓണത്തോടനുബന്ധിച്ച് ഷൂട്ട് ചെയ്ത ഒരു പ്രത്യേക പരിപാടിയാണെന്നറിഞ്ഞതോടെ വീണ്ടും ആരാധകർ സങ്കടത്തിലായി.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഉപ്പും മുളകും ടീമ് വീണ്ടും ഒന്നിക്കുന്ന എരിവും പുളിയും സീ കേരളം ചാനലിൽ സംപ്രേഷണമാരംഭിക്കുന്നു എന്നതാണ്. പൂജാചടങ്ങിലെ ദൃശ്യങ്ങൾ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പരമ്പരയിൽ ലച്ചു ഉണ്ടാകുമോ എന്ന ചോദ്യം പലപ്പോഴുംപ്രേക്ഷകർ ഉന്നയിച്ചിരുന്നു. പൂജാവേളയിലെ ചിത്രങ്ങളിൽ ലച്ചുവിനെ കാണാതായത് ആരാധകർ ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ പുതിയ വാർത്തകൾ പറയുന്നത് എരിവും പുളിയും എന്ന പരമ്പരയിൽ അച്ചായൻ കുടുംബത്തിന്റെ കഥയാണ് പറയുന്നതെന്നാണ്.

അച്ചായനും അച്ചായത്തിയുമായ് ബിജു സോപാനവും നിഷ സാരംഗും എത്തുമ്പോൾ ലച്ചുവും പരമ്പരയിൽ ഉണ്ടായേക്കും. നടൻ ജോണി ആന്റണിയുമായി ഉപ്പും മുളകും താരങ്ങൾ നിൽക്കുന്ന ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ ജോണിയും പരമ്പരയിൽ ഉണ്ടാകുമോ എന്ന ചോദ്യവും പ്രേക്ഷകർ ഉന്നയിക്കുകയാണ്. എന്തായാലും എരിവും പുളിയും കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഉപ്പും മുളകും ആരാധകർ.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications