8 വർഷത്തെ കൂട്ടുറപ്പ്.!! പിറന്നാൾ ദിനത്തിൽ പത്തരമാറ്റ് വിജയവുമായി കേശു; കേശുവിൻ്റെ പിറന്നാളും SSLC വിജയവും ആഘോഷിച്ച ഉപ്പും മുളകും താരങ്ങളുടെ വീഡിയോ വൈറൽ | Uppum Mulakum Keshu birthday celebration latest malayalam news

Uppum Mulakum Keshu birthday celebration latest malayalam news : പ്രേക്ഷകർക്കിടയിൽ വളരെ ശ്രദ്ധ നേടിയ ഷോ ആണ് ഉപ്പും മുളകും അതിൽ കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൽസാബിത്ത് എന്ന കുട്ടിയാണ്. കേശു എന്ന കഥാപാത്രത്തിലൂടെ പ്രേഷകരുടെ മനസ്സിൽ വളരെയെറെ ഇടം പിടിച്ചിരിക്കുകയാണ് അൽസാബിത് എന്ന മിടുക്കൻ. ഇപ്പോഴിതാ ഉപ്പും മുളകും സെറ്റിൽ കേശുവിൻ്റെ പതിനാറാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ.

പിറന്നാൾ ആഘോഷത്തിൽ കേശുവിൻ്റെ ഉമ്മയും പങ്കുചേർന്നു. പിറന്നാൾ സന്തോഷം കൂടാതെ മറ്റൊരു സന്തോഷവും കൂടി കേശുവിനെ തേടി എത്തിയിരിക്കുന്നു എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടിയിരികുകയാണു താരം. അത് പോലെതന്നെ ഉപ്പും മുളകും ഷോയിൽ കേശുവിൻ്റെ സഹോദരിയായ അഭിനയിക്കുന്ന ശിവാനിയും ഇത്തവണ പത്താം ക്ലാസ്സ് പരീക്ഷ പാസ്സായിരിക്കുകയാണു രണ്ടു പേരുടെയും വിജയം കേക്ക് മുറിച്ച് ആഘോഷച്ചിരിക്കുകയാണ് ഉപ്പും

മുളകും സെറ്റിലെ ആളുകൾ. ഉപ്പും മുളകും താരമായ രാജേഷ് ഹെബ്ബാറിൻ്റെ യൂട്യൂബ് ചാനലിലൂടെയാണു താരം ഈ സന്തോഷങ്ങൾ പങ്കുവെച്ചത്. ഒരു ഫാമിലി ഷോ ആയതുകൊണ്ട് തന്നെ ഈ ഷോ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് അത്കൊണ്ട് തന്നെ ഇവരെല്ലാം നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ്. അച്ചനും അമ്മയും നാല് മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ തമ്മിലുള്ള സ്നേഹവും ഇണക്കങ്ങളും പിണക്കങ്ങളും ആണ് ഇവർ ഈ ഷോയിലൂടെ

പ്രേക്ഷകരിലേക്കെത്തിക്കുന്നത്. അത്കൊണ്ട് തന്നെ ഈ ഷോ വളരെ വിജയകരമായി തുടരുകയാണ്. ഉപ്പും മുളകും സീസൺ 1 ശേഷം ഇപ്പൊൾ ഉപ്പും മുളകും സീസൺ ടു ആണ് നടന്നു കൊണ്ടിരിക്കുന്നത് വളരെ ചെറുപ്പത്തിൽ തന്നെ ഇവരെ കാണുന്നത് ഇവരൊന്നും വലുതായെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അഞ്ച് മക്കളിൽ രണ്ടു പേരുടെ വിവാഹവും കഴിഞ്ഞ് ഇപ്പൊൾ ഈ ഷോ നല്ല രീതിയിൽ പോകുന്നു.