മരുമകളുടെ പാട്ടിനെ കുറിച്ചുള്ള ശ്രീനിവാസന്റെ അഭിപ്രായം ഇങ്ങനെ.. അച്ഛന്റെ വാക്കുകളെ കുറിച്ച് വിനീത് ശ്രീനിവാസൻ.. ഉണക്കമുന്തിരി പാട്ടിനു പിന്നിലെ കഥ ഇതാണ്.!!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പുത്തൻ ചിത്രമാണ് വിനീത് ശ്രീനിവാസന്റെ ഹൃദയം. യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമതായ ഉണക്കമുന്തിരി എന്ന ഹൃദയം സിനിമയിലെ ഗാനം എങ്ങനെ ഉണ്ടായി എന്നും അതിന്റെ സന്തോഷ നിമിഷങ്ങളും ആണ് വിനീതും ഹിഷാമും പങ്കുവയ്ക്കുന്നത്. വിനീതിന്റെ പോസിറ്റീവായ അഭിപ്രായങ്ങൾ എപ്പോഴും വളരെയധികം ഹെൽപ്പ് ചെയ്യാറുണ്ടെന്ന് ഹിഷാം തുറന്നു പറയുന്നുണ്ട്. ഈ സിനിമയിൽ വിനീതിന്റെ ഭാര്യ ദിവ്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. ഉണക്ക മുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഹിറ്റാണ്.

ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷമുള്ള അച്ഛൻ ശ്രീനിവാസൻ നടത്തിയ പ്രതികരണത്തെ കുറിച്ച് പറയുകയാണ് വിനീത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയും എന്റെ സിനിമയിലെ പാട്ടുകളെക്കുറിച്ച് അച്ഛൻ ഒന്നും എന്നോടു പറഞ്ഞിരുന്നില്ല. ദിവ്യയുടെ പാട്ട് കേട്ടതിന് ശേഷം അച്ഛൻ എന്നോട് പറഞ്ഞു ദിവ്യ നന്നായി തന്നെ പാടിയിട്ടുണ്ടെന്ന്. ഇതിനു മുൻപ് മറ്റൊരു സോങ് ദിവ്യ പാടിയിട്ടുണ്ടെന്നും അത് കേട്ടിട്ട് ധൈര്യമായി ദിവ്യയെ കൊണ്ട് ഈ പാട്ട് പഠിക്കാം എന്ന തോന്നൽ വന്നതെന്നും ഹിഷാം പറഞ്ഞു.

എങ്ങനെയാണ് സോങ് കിട്ടിയത് എന്ന് വിനീതിനോട് ചോദിച്ചപ്പോൾ ഒരു ദിവസം പുലർച്ചെ ഈ വരികൾ മൂളി കൊണ്ടുനടക്കുമ്പോൾ തോന്നിയതാണ്, ഇതെന്താ ഞാൻ ഇനി കുക്ക് ചെയ്തുകൊണ്ടിരിക്കുന്നത് കൊണ്ടാണോ അതോ തലേദിവസം കഴിച്ച ഭക്ഷണം സ്വപ്നം കണ്ടതാണോ എന്നൊക്കെ തോന്നി പോയി. പിന്നെ ഓർത്തപ്പോൾ ഇതൊരു കല്യാണ വീട്ടിൽ ആയിരുന്നു എങ്കിൽ അവിടെയാണല്ലോ ഇങ്ങനെ പാട്ടൊക്കെ കാണാൻ കഴിയുന്നത് മലബാർ കല്യാണത്തിന് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസൻ തുറന്നു പറയുന്നുണ്ട്.

പണ്ടൊക്കെ മലബാർ കല്യാണം നടക്കുമ്പോൾ അവിടെ മുത്തശ്ശിമാർ രാത്രിയാണ് ഓരോന്നും അരക്കാനും പിന്നെ എല്ലാരും ഒത്തുചേരുകയും ഒക്കെ ചെയ്യുമ്പോൾ. പാചകപ്പുരയിൽ മുത്തശ്ശിമാർ രാത്രി ഓരോന്ന് ചെയ്യുമ്പോൾ ആ സമയത്ത് പാടുന്ന ചില പാട്ടുകൾ ഓർത്തപ്പോൾ ഒത്തിരി കണക്ട് ചെയ്യാൻ പറ്റുമെന്ന് തോന്നി ആദ്യം ഇഷാമിന് എന്താണെന്ന് മനസിലായില്ല എന്നും പിന്നെ കേട്ട് നോക്കിയപ്പോൾ വളരെ രസകരമായി തോന്നിയെന്നും ഒക്കെ പങ്കുവയ്ക്കുന്നുണ്ട്. സംഗീതം എങ്ങനെ ഉപയോഗിക്കണം എന്ന് വിനീതിനു നന്നായി അറിയാം എന്നും മികച്ച ഒരു സംഗീതജ്ഞനാണ് വിനീത് എന്നും ഹിഷാം പറയുന്നുണ്ട്. കൂടാതെ വിനീതിനൊപ്പം പ്രവർത്തിക്കുന്നത് എന്നും ഒരു നല്ല അനുഭവം കൂടി ആണ് എന്നും പറയുന്നുണ്ട്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications