ഉണക്കമുന്തിരി കുതിർത്ത് കഴിച്ചു നോക്കൂ.. ഉണക്ക മുന്തിരി കുതിർത്തു കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ.!!

ഡ്രൈ ഫ്രൂട്ടുകളിൽ ഒന്നാണ് ഉണക്കമുന്തിരി. വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത്. ഒരു പിടി രോഗങ്ങളെ തടയാൻ ഇവ കഴിക്കുന്നത് നല്ലതാണ്. ഉണക്കമുന്തിരി വെറുതെ കഴിക്കുന്നതിനേക്കാൾ നല്ലത് കുതിർത്ത് കഴിക്കുന്നതാണ്.

ഉണക്കമുന്തിരി കുതിർത്ത് കഴിചാൽ ഇതിലെ ഫൈബർ പെട്ടെന്ന് ആഗിരണം ചെയ്യുന്നത് കൊണ്ട് തന്നെ ദഹനത്തെ നല്ലരീതിയിലാക്കാൻ സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ ധാരാളം കാൽസിയം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ള നാച്ചുറൽ ഷുഗർ ആയ ഗ്ലുകോസും ഫ്രക്ടോസും ഊർജം വർധിക്കുന്നതിന് സഹായിക്കും. അനീമിയ ഉള്ളവർ ഉണക്കമുന്തിരി കുതിർത്തു കഴിക്കുക. കാരണം ഇതിൽ ധാരാളം അയേൺ അടങ്ങിയിട്ടുണ്ട്.

ഇതിൽ അടങ്ങിയിട്ടുള്ള കോപ്പർ ശരീരത്തിലുള്ള rbc യുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ആരോഗ്യപരമായി വണ്ണം കൂട്ടുന്നതിന് ഉണക്കമുന്തിരി വളരെയധികം സഹായകമാണ്. വായുടെ ആരോഗ്യത്തിനും പല്ലിൻറെ ആരോഗ്യം വർധിപ്പിക്കാനും ഉണക്കമുന്തിരി കുതിർത്തു കഴിക്കുക. credit : cheppu