Ulli Mulaku Chammanthi for Kappa recipe malayalam : നല്ലൊരു മുളക് ചമ്മന്തിയാണ് ഇവിടേ ഉണ്ടാക്കുന്നത് ഇതുപോലൊരു കട്ടിചമ്മന്തി തയ്യാറാക്കുകയാണെന്നുണ്ടെങ്കിൽ കുറച്ച് ദിവസം സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. കപ്പയുടെ കൂടെയും, കഞ്ഞിയുടെ കൂടെ, കഴിക്കാൻ വളരെ നല്ലൊരു ചമ്മന്തിയാണത്. ചമ്മന്തി എപ്പോഴും എല്ലാകാലത്തും എല്ലാവർക്കും ഇഷ്ടമാണ്, എത്രയൊക്കെ വിഭവങ്ങൾ വന്നു എന്ന് പറഞ്ഞാലും ചമ്മന്തി ഉണ്ടെങ്കിൽ എല്ലാവർക്കും സന്തോഷമാണ്, അങ്ങനെ ഒരു
ചമ്മന്തിയാണ് തയ്യാറാക്കുന്നത്.. അതിനായി കാശ്മീരി ചില്ലിയാണ് എടുത്തിട്ടുള്ളത് ഒരു പാൻ ചൂടാവുമ്പോൾ നന്നായിട്ട് ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കുക.. വേണമെങ്കിൽ കുറച്ച് വെളിച്ചെണ്ണയിൽ തന്നെ വറുത്തെടുക്കാവുന്നതാണ്, അതിനുശേഷം വെളിച്ചെണ്ണയിൽ കുറച്ച് ചെറിയ ഉള്ളി ചേർത്ത് വീണ്ടും നന്നായിട്ട് വറുത്തെടുക്കുക… ക്രിസ്പിയായി പോകേണ്ട ആവശ്യമില്ല ഒരു ബ്രൗൺ നിറമായി തുടങ്ങുമ്പോൾ നിർത്താവുന്നതാണ്, അതിലേക്ക് ആവശ്യത്തിന്

പുളിയും കൂടി ചേർത്ത് നന്നായിട്ട് വറുത്തെടുക്കേണ്ടത്.. ഇത്രയും ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാം. ഉള്ളിയും, പുളിയും, മുളകും, നന്നായി വറുത്തു തിന്ന് മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായിട്ട് അരച്ചെടുക്കുക… അരച്ചതിനുശേഷം ഇതിലെ കുറച്ച് വെളിച്ചെണ്ണ ചേർത്ത്, വീണ്ടും നന്നായി അരച്ചെടുക്കുക.. അരച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്തു കൊടുക്കാം, അല്ലെങ്കിൽ അരയ്ക്കുമ്പോൾ തന്നെ ഉപ്പ്ചേർത്ത അരക്കാവുന്നതാണ്..
അതിനുശേഷം വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്തു യോജിപ്പിക്കുക…. വളരെ രുചികരവും കഞ്ഞിയുടെ കൂടെ എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒന്നാണ് ഈ ഒരു വിഭവം ചോറിന്റെ കൂടെ ആയിരുന്നാലും വളരെ രുചികരമാണ്, കൂടാതെ ദോശവും ഈ ചമ്മന്തി നല്ലതാണ്… തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Kannur kitchen.