തിരുവനന്തപുരം സ്പെഷ്യൽ കഞ്ഞി കുടിച്ചിട്ടുണ്ടോ ? ആ സ്വാദിന്റെ രഹസ്യം ഇതാണ് | Trivandrum special Kanji recipe malayalam

Trivandrum special Kanji recipe malayalam : തിരുവനന്തപുരം സ്പെഷ്യൽ കഞ്ഞി കുടിച്ചിട്ടുണ്ടോ കഞ്ഞിക്ക്പ്രത്യേകതയുണ്ട് ഇതിൽ കുറച്ച് സ്വാദ്കൂടുതലാണ്.. എല്ലാ നാട്ടിലും കഞ്ഞി ഉണ്ട്ഓരോ രീതിയില് തയ്യാറക്കുന്ന കൊണ്ട് സ്വദും വ്യത്യസ്തമാക്കുന്നത്. തിരുവനന്തപുരത്തെ കഞ്ഞിക്ക് സ്വാദ് കൂടാൻ ഒരു പ്രത്യേക കാരണമുണ്ട് അതിൽ രണ്ട് സ്പെഷ്യൽ ചേരുവകൾ ചേർക്കുന്നുണ്ട് അത് എന്താണെന്ന് നോക്കാം.ഇത് തയ്യാറാക്കുന്നതിന്ഒരു കുക്കറിലേക്ക് കഴുകി എടുത്തിട്ടുള്ള കുത്തരി

ചേർത്തുകൊടുക്കാം, നിങ്ങൾ ഏത് ആണോ കഞ്ഞിക്ക് ഉപയോഗിക്കുന്നത് അരി ഉപയോഗിച്ചു കൊടുക്കാം അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ചെറുപയറും കുറച്ച് ചെറിയ ഉള്ളിയും ചുവന്ന മുളകും ചേർത്ത് കൊടുക്കാം അതിനുശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി അടച്ചുവെച്ച് വേവിച്ചെടുക്കുക..അതിലേക്ക് ചിരകിയ നാളികേരം കൂടി ചേർത്ത് കൊടുക്കാം നല്ല ഫ്രഷ് ആയിട്ടുള്ള തേങ്ങ വേണം ചേർത്ത് കൊടുക്കേണ്ടത് ഇത്രയും

ചേർത്ത് ഒന്ന് മിക്സ് ചെയ്തിരിക്കുമ്പോൾ ഈ കഞ്ഞി ഒരു പ്രത്യേക രുചി ആണ്‌ ഒരിക്കലെങ്കിലും കഴിക്കണം ഈ ഒരു കഞ്ഞി പിന്നെ എന്നും ഇത് കഴിക്കാൻ തോന്നും.പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കും വളരെ രുചികരം ഹെൽത്തിയുമാണ് ഇങ്ങനെ തയ്യാറാക്കുന്ന കഞ്ഞി. ഒരു നേരം കഞ്ഞി കഴിക്കുന്നത് എപ്പോഴും ശരീരത്തിന് നല്ലതാണ് ഇങ്ങനെ കഴിക്കുന്നത് കൊണ്ട് തന്നെ പയറും ചോറും എല്ലാം നന്നായി വെന്ത് കൊഴിയുന്നതുകൊണ്ടുതന്നെ ഒരു പ്രത്യേക സ്വാദും ആണ്.

അസുഖമുള്ള സമയങ്ങളിൽ മാത്രമല്ല നമുക്ക് വയറിന് എന്തെങ്കിലും അസ്വസ്ഥയുള്ള സമയത്തും അതുപോലെതന്നെ ഭക്ഷണം കഴിക്കാൻ മടിയുള്ളവർക്ക് ഭക്ഷണം കഴിപ്പിക്കാനും കുട്ടികൾക്കൊക്കെ കൊടുക്കാനും ഒക്കെ വളരെ നല്ലതാണ് ഇതുപോലെ കഞ്ഞി തയ്യാറാക്കിയത്… ഇതുപോലുള്ള നാടൻ വിഭവങ്ങൾ കഴിച്ചു കഴിഞ്ഞാൽ നമുക്ക് യാതൊരുവിധ കുഴപ്പവും ശരീരത്തിന് ഉണ്ടാവുകയുമില്ല.. വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്…. video credit :Fadwas Kitchen