ആലുവയിൽ സ്റ്റോപ്പില്ല; ഇടപ്പിള്ളിയിലെ സ്റ്റോപ്പ് ഉള്ളു നോക്കി ഇറങ്ങണംട്ടോ…പൈലറ്റ് ആയി ടോവിനോ | Tovino Thomas latest video viral malayalam news

Tovino Thomas latest video viral malayalam news : ഇന്ന് മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള യുവതാരങ്ങളിൽ ഒരാളാണ് ടോവിനോ. വളരെ കുറഞ്ഞ സമയം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ ഇടനെഞ്ചിൽ സ്ഥാനം ഉറപ്പിക്കുവാൻ ടോവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. 2018 കേരളത്തെ ഒന്നാകെ പിടിച്ചുലച്ച പ്രളയം എന്ന മഹാമാരിയുടെ കഥ പറഞ്ഞ ജൂഡ് ആന്റണി ചിത്രമായ 2018ലാണ് ഏറ്റവും ഒടുവിൽ ആയി ടോവിനോ വേഷം കൈകാര്യം ചെയ്തത്.

ഒരു നടനെന്ന നിലയിൽ ആദ്യ ചിത്രങ്ങൾ ടോവിനോയ്ക്ക് വേണ്ടത്ര ശ്രദ്ധ നേടിക്കൊടുത്തില്ല. സിനിമകളേക്കാൾ ഉപരി തന്നിലെ നടനെ വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് എന്നും ടോവിനോയെ മുന്നോട്ട് നയിച്ചിട്ടുള്ളത്. എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് ഒരുതരത്തിൽ പറഞ്ഞാൽ ടോവിനോ മലയാളി സിനിമ പ്രേക്ഷകരുടെ ഇടയിൽ ചിരപ്രതിഷ്ഠ നേടിയത്. ഇതിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടതോടെ

ചലച്ചിത്ര മേഖലയിൽ ടോവിനോയ്ക്ക് പിന്നെ വളർച്ചയുടെ കാലങ്ങൾ തന്നെയായിരുന്നു. ചാർലി എന്ന ചിത്രവും പ്രേക്ഷകപ്രീതി നേടിയതോടെ മൺസൂൺ മംഗോസ്, രണ്ട് പെൺകുട്ടികൾ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു ഇന്ന് വിരലിലെണ്ണാൻ കഴിയുന്നതിലും അധികം വിജയ ചിത്രങ്ങളുടെ ഭാഗമായി ടോവിനോ മാറിയിരിക്കുകയാണ്. ഗപ്പി, ഒരു മെക്സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി, ആമി, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ

ഇവയൊക്കെ ടോവിനോയുടെ കരിയറിലെ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രങ്ങളാണ്.സോഷ്യൽ മീഡിയയിലും സജീവമായ ടോവിനോ ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന റിയൽ വീഡിയോ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ആലിപ്പഴം പെറുക്കാം എന്ന മൈഡിയർ കുട്ടിച്ചാത്തൻ സിനിമയിലെ സോങ്ങിന് ഏതാണ്ട് അതേ തീം വരുന്ന റീലാണ് താരം പങ്കു വച്ചിരിക്കുന്നത്. തലകുത്തി നിൽക്കുന്ന വീഡിയോ ആരംഭിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഇത് എന്താണ് എന്ന് ഒരു സംശയം ഉണ്ടാകുന്നുണ്ട്. വോക്കിങ് ഓൺ സീലിംഗ് എന്ന അടിക്കുറിപ്പോടെയാണ് താരം പുതിയ റീൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള രസകരമായ വീഡിയോകൾ മുൻപും താരം തൻറെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ​കഴിഞ്ഞ ദിവസം താരം ഫ്ലൈറ്റിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ആലുവയിൽ സ്റ്റോപ്പില്ല ഇടപ്പള്ളിയിലെ സ്റ്റോപ്പ് ഉള്ളൂ എന്ന് പറഞ്ഞ് ഒരു തമാശ വീഡിയോ പങ്കുവെച്ചത് ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുത്തിരുന്നു.