വെറും രണ്ടര വയസ്സ് മാത്രം ഉള്ളപ്പോൾ തന്നെ മിയക്കുട്ടി പാടിയത് കേട്ടോ! അതിശയം എന്ന് ആരാധകർ.!! വീഡിയോ വൈറൽ | Top singer miah kutty song goes viral
ഫ്ലവർസ് ടോപ് സിംഗർ സീസൺ രണ്ടിലെ മിയ കുട്ടിയെ അറിയാത്ത കുടുംബ പ്രേക്ഷകർ വിരളമാണ്. ഇതിനോടകം തന്നെ തൻ്റെ നിരവധി പാട്ടുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയിട്ടുണ്ട് മിയ എസ മെഹക് എന്ന മിയ കുട്ടി. ടോപ് സിംഗർ വേദിയിലെ മിയ കുട്ടിയുടെ തമാശകളും കുറുമ്പുകളും കാണാൻ വേണ്ടി മാത്രം നിരവധി പ്രേക്ഷകർ പരിപാടി കാണുന്നുണ്ട്. ടോപ് സിംഗർ വേദിയിൽ അല്ലാതെ തന്നെ സോഷ്യൽ മീഡിയയിൽ മിയ
കുട്ടി എന്നേ താരമാണ്.ചെറുപ്പം മുതൽ സംഗീതത്തോട് ഏറെ താല്പര്യമാണ് മിയക്കുട്ടിക്ക്. സംഗീതം പഠിക്കുന്ന. ചേച്ചി യുടെ കൂടെയിരുന്നു സംഗീതം അഭ്യസിക്കൽ പതിവാക്കിയപ്പോഴാണ് പിതാവ് അസ്‌ലം ഷെഹ്നാസ് കുഞ്ഞു മിയയെ പാട്ട് പഠിപ്പിക്കാൻ തുടങ്ങിയത്. മൂന്നാം വയസിൽ തുടങ്ങിയതാണ് പാട്ട് പഠനം. ജോലി തിരക്കുകൾക്കിടയിലും അസ്‌ലം മിയക്ക് പാട്ടു പഠിപ്പിക്കാൻ സമയം കണ്ടെത്തും. കുറച്ചു കൂടി വലുതായിട്ട് ശാസ്ത്രീയമായ പഠനം

ആരംഭിക്കാം എന്ന ചിന്തയിലാണ് പിതാവ് വീട്ടിനുള്ളിൽ തന്നെ പാട്ടുകൾ പഠിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ വലുതാകാനൊന്നും നിൽക്കാതെ തന്നെ മിയ കുട്ടി വൈറലായി.മുൻപ് വീട്ടിൽ ആരും കാണാതെ വാപ്പയുടെ മൊബൈലിൽ സെൽഫി വിഡിയോ ആയി മിയ പാടിയ പാട്ട് പിതാവ് അസ്‌ലം ഷെഹ്നാസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ കൊച്ചു ഗായിക വൈറലാകുകയായിരുന്നു. എന്നാൽ ഇപ്പൊൾ മിയ കുട്ടി രണ്ടര വയസിൽ പാടിയ ‘ ഏനുണ്ടോടി അമ്പിളി ചന്തം ‘
എന്ന പാട്ടാണ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. ഇടക്ക് വരികൾ തെറ്റി പോകുന്ന മിയ കുട്ടിക്ക് വാപ്പ വരികൾ പറഞ്ഞു കൊടുക്കുന്നതും വീഡിയോയിൽ കാണാം. കോവിഡ് കാരണം മിയ കുട്ടിയുടെ പഠനമെല്ലാം ഇപ്പൊൾ ഓൺലൈൻ ആണ്. കൂട്ടുകാരെ കാണാനാവാത്ത വിഷമമൊ ക്കെയുണ്ട് മിയക്ക്. ഈ വിഷമമെല്ലാം നല്ല പാട്ടുകളുടെ രൂപത്തിൽ പാടി തീർക്കുകയാണ് കുഞ്ഞു മിയ. Conclusion : Miah kutty has been interested in music since childhood. The little singer went viral when her father Aslam Shehnaz shared on social media the song that Miah sang as a selfie video on her dad’s mobile without anyone seeing her at home. The song ‘Enundodi Ambili Chantham’ sung by Miah Kutty at the age of two and a half is trending on Instagram. The video also shows Mia telling her dad the lines that go astray.