
തക്കാളി കൃഷി ചെയ്യുന്നവർ ഇത് ഉറപ്പായി കണ്ടിരിക്കണം.!! വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി ഇനി വീട്ടിൽ തന്നെ കൃഷി ചെയ്യാം | Tomato farming
Tomato farming
Tomato krishi tip : പാചക ആവശ്യങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികളിൽ ഒന്നാണല്ലോ തക്കാളി. വളരെ ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ വീട്ടാവശ്യങ്ങൾക്കുള്ള തക്കാളി സ്വന്തം വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച് എടുക്കാനായി സാധിക്കും. തക്കാളി ചെടി നല്ല രീതിയിൽ പരിപാലിച്ച് എടുക്കാനായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
ചെടി നടുന്നത് മുതൽ വളർന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളിൽ വരെ കൃത്യമായ പരിചരണം ആവശ്യമാണ്. നല്ല ക്വാളിറ്റിയിലുള്ള വിത്ത് നോക്കി പാകിയാൽ മാത്രമേ ചെടികൾക്ക് വളർച്ച ലഭിക്കുകയുള്ളൂ. വിത്ത് മുളപ്പിച്ച് ചെടി വളർന്നു കഴിഞ്ഞാൽ അത് വലിയ പോട്ടിലേക്ക് മാറ്റി നടണം. ഈയൊരു സമയത്ത് ചട്ടിയിൽ സ്യൂഡോമോണസ് കലക്കി ഒഴിക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. അതിനായി 20 ഗ്രാം അളവിൽ സ്യൂഡോമോണസ് ഒരു ലിറ്റർ
വെള്ളത്തിൽ കലക്കി മിക്സ് ചെയ്തു വയ്ക്കണം. തക്കാളി നടുന്ന മണ്ണിൽ എപ്പോഴും ചെറിയ രീതിയിൽ നനവ് നിൽക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ചെടി തഴച്ചു വളരാനും കൂടുതൽ വിളവ് ലഭിക്കാനുമായി പോട്ടിങ് മിക്സ് തയ്യാറാക്കുമ്പോഴും പ്രത്യേകം ശ്രദ്ധ നൽകാവുന്നതാണ്. പോട്ടിന്റെ ഏറ്റവും താഴത്തെ ലെയറിൽ കുറച്ച് ഓടിന്റെ കഷ്ണങ്ങൾ നിരത്തി കൊടുക്കാവുന്നതാണ്. അതിന്റെ മുകളിലേക്ക് പോട്ടിംഗ് മിക്സ്, കരിയില എന്നിവ മിക്സ് ചെയ്ത് ഇടാവുന്നതാണ്. ചെടി ചെറിയ രീതിയിൽ വളർന്നു തുടങ്ങി കഴിഞ്ഞാൽ ചാരപ്പൊടി, ചാണകപ്പൊടി എന്നിവയും മണ്ണിൽ ചേർത്ത് കൊടുക്കാവുന്നതാണ്.
അതുപോലെ കലക്കിവെച്ച സ്യൂഡോമോണസ് ചെടി നട്ടു കഴിഞ്ഞാൽ ഒഴിച്ചു കൊടുക്കാം. ചെടികളിൽ ഉണ്ടാകുന്ന കീടബാധ ഒഴിവാക്കാനായി വേപ്പിന്റെ കുരു വെള്ളത്തിൽ ഇട്ടുവച്ച് അത് ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്തെടുത്ത് ചെടിക്ക് ചുറ്റുമായി ഒഴിച്ചു കൊടുക്കാവുന്നതാണ്. സ്യൂഡോമോണസ് ഒഴിച്ചു കഴിഞ്ഞാൽ ചെടി സൂര്യപ്രകാശം തട്ടാത്ത ഇടത്ത് വെക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധി വരെ ചെടിക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും നല്ല രീതിയിൽ വിളവ് ഉണ്ടാക്കി എടുക്കുകയും ചെയ്യാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tomato krishi tip She Garden
Tomato farming involves cultivating tomatoes either in open fields or greenhouses, depending on the climate and scale. Here’s a brief overview of the key steps:
- Soil Preparation:
Type: Well-drained, fertile loamy soil with pH 6.0–7.0. - Seed Selection & Sowing:
Choose high-yield, disease-resistant varieties. - Planting:
Spacing: 60 cm × 45 cm (row to row × plant to plant).