വിവാദങ്ങളോട് ബൈ പറയൂ.. പിരിഞ്ഞു എന്ന വാർത്ത തെറ്റ്.. കാമുകൻറെ കൈ പിടിച്ച് തിയേറ്ററിൽ ജൂഹി റുസ്തഗി.!!

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ജൂഹി റുസ്തഗി ഇപ്പോൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങൾക്ക് മുന്നിലും സജീവമായി കൊണ്ടിരിക്കുകയാണ്. ജൂഹിയുടെ ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായ വിഷമങ്ങൾ ഒക്കെ താരം മറി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ വനിതാ തീയറ്ററിൽ ജൂഹിയും കാമുകനും ഒരുമിച്ച് എത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ നിരവധി വന്നിരുന്നു. അതിനുള്ള ഒരു മറുപടിയുമായാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. ആരാധകർക്കൊപ്പം നിന്ന് തീയേറ്ററുകളിൽ സെൽഫി എടുത്തു എല്ലാവരോടുമായി ഹായ് പറഞ്ഞാണ് ജൂഹി മടങ്ങിയത്. ഉപ്പും മുളകും സംവിധായകൻറെ ഏറ്റവും പുതിയ ചിത്രം കാണാനായിരുന്നു നടിയും കാമുകനും വനിതാ തീയേറ്ററിൽ എത്തിയിരുന്നത്. ഉപ്പും മുളകും പരമ്പരയിൽ നിന്നും അവിചാരിതമായാണ് താരത്തിനെ പിന്മാറ്റം.

അതിനുശേഷം താരം സോഷ്യൽ മീഡിയയിൽ മാത്രമേ ആക്ടീവ് ആയിരുന്നുള്ളൂ. ആ സമയത്താണ് സുഹൃത്ത് രോവിനുമായി പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുവരും പൊതുചടങ്ങുകളിൽ എത്തിയ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയതോടെ പ്രണയത്തിലാണെന്ന വാർത്ത ജൂഹിയും സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസം മുൻപായിരുന്നു ജൂഹിയുടെ അമ്മ ഒരു അപകടത്തിൽ മരണപ്പെട്ടത്.

അതിനുശേഷം താരം സോഷ്യൽ മീഡിയയിൽ നിന്നും എല്ലാം മാറി നിന്നിരുന്നു. ഇപ്പോഴാണ് ഒരു തിരിച്ചുവരവിനൊരുങ്ങിയത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ആയിരുന്നു ജൂഹി തിരിച്ചുവരവിനെക്കുറിച്ച് അറിയിച്ചത്. ഇടക്കാലത്ത് താരം സോഷ്യൽ മീഡിയയിൽ നിന്നും കാമുകന്റെ ചിത്രങ്ങളെല്ലാം റിമൂവ് ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ പുറത്തുവന്നത്.

Job Vacancies In Dubai We would like to show you notifications for the latest news and updates.
Dismiss
Allow Notifications