കൊതിയൂറും തലശ്ശേരി ചിക്കൻ ദം ബിരിയാണി പെർഫെക്റ്റ് ആയി തയ്യാറാക്കാം.!! എന്റെ പൊന്നോ.. ഒരു രക്ഷയില്ലാത്ത രുചി | Thalassery chicken biryani recipe malayalam

 • ചിക്കൻ -അര കിലോ
 • ഇഞ്ചി -ചെറിയ കഷണം
 • വെളുത്തുള്ളി -1 എണ്ണം
 • പച്ചമുളക് -2-3 എണ്ണം
 • മഞ്ഞൾപ്പൊടി- പകുതി ടീസ്പൂൺ
 • മുളകുപൊടി -1 ടേബിൾസ്പൂൺ
 • മല്ലിപൊടി – 1 ടേബിൾസ്പൂൺ
 • ഗരം മസാല പൊടി – 2 ടീസ്പൂൺ
 • സവാള -4 എണ്ണം
 • തക്കാളി 1 എണ്ണം
 • ഉപ്പ് ആവശ്യാനുസരണം.
 • കൈമ അരി / ജീരക്കശാല അരി -4 കപ്പ്.
 • ചൂടുവെള്ളം -6 കപ്പ് (1 കപ്പ് 1 1/2 കപ്പ് വെള്ളം )
 • നെയ്യ് -2 ടേബിൾസ്പൂൺ
 • അണ്ടിപരിപ്പ് -10
 • ഉണക്കമുന്തിരി 10-12
 • എലക്ക / ഏലയ്ക്ക – 4
 • വഴനയില -1
 • കറുവപ്പട്ട -ചെറിയ കഷ്ണം
 • കച്ചോലം -1
 • ഗ്രാമ്പൂ -4
 • ജാതിപത്രി – 1 എണ്ണം
 • ഉള്ളി -2 എണ്ണം

പച്ചമുളക്, ഇഞ്ചി ,വെളുത്തുള്ളി ഇവ ചെറുതായി ചതച്ചെടുക്കണം. വൃത്തിയാക്കിയ ചിക്കനിൽ ആവശ്യത്തിന് ഉപ്പും, ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി, പച്ചമുളകും മഞ്ഞൾപൊടി, മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, ഗരംമസാല പൊടി എന്നിവ ചേർത്ത് നന്നായി പുരട്ടി വെച്ച് ഒരു അരമണിക്കൂർ വെക്കുക. അടുത്തതായി ഒരു പാനിൽ ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ഇത് മാറ്റി വയ്ക്കുക. അതേ പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ കൂടി ഒഴിച്ച് നീളത്തിൽ നേരിയതായി മുറിച്ച് സവാള ഫ്രൈ ചെയ്ത് എടുക്കണം

റൈസ് തയ്യാറാക്കാൻ :

അര മണിക്കൂർ അരി വെള്ളത്തിൽ കുതിർത്ത് വെക്കണം. എന്നിട്ട് ഇത് ഊറ്റി മാറ്റി വെക്കണം. ഒരു വലിയ പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിൽ കരയാമ്പൂ, ഏലക്ക, വഴനയില, തക്കോലം എന്നിവ ചേർത്ത് വയറ്റുക. ഇതിലേക്ക് ഊറ്റിയെടുത്ത അരി ചേർത്തുകൊടുക്കണം. ചെറുതായി വറുത്തെടുക്കുക. ഇതിലേക്ക് 6 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് 10 മിനിറ്റ് വേവിക്കണം. അതിനുശേഷം അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ ചേർത്ത് വഴറ്റി എടുക്കുക ഇത് മാറ്റി വയ്ക്കുക. അതേ പാനിൽ ഒരു ടേബിൾസ്പൂൺ ഓയിൽ കൂടി ഒഴിച്ച് നീളത്തിൽ നേരിയതായി മുറിച്ച് സവാള ഫ്രൈ ചെയ്ത് എടുക്കണം. ഇനി ചെമ്മീൻ വറുത്തെടുക്കണം

മസാല തയ്യാറാക്കാൻ :

ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് നേരിയതായി മുറിച്ചത് സവാള ചേർത്ത് വഴറ്റുക. ഇതിലേക്ക് ചതച്ചു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിൽ കാൽ സ്പൂൺ മഞ്ഞൾ പൊടി മല്ലിപ്പൊടി ഗരം മസാല പൊടി കുരുമുളകുപൊടി,മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. അതിനുശേഷം ഇതിലേക്ക് ഒരു തക്കാളി നേരിയതായി മുറിച്ചത് ചേർത്തു കൊടുക്കണം. പിന്നീട് ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കുക രണ്ട് മിനിറ്റ് മൂടി വെക്കുക. മല്ലിയില പുതിനയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക. മസാല റെഡി. ഇനി റൈസ് മസാല യുമായി സെറ്റ് ചെയ്തു വിളമ്പുക.Thalassery chicken biryani recipe malayalam. Video credit: Recipe Malabaricus