Thakkali varatt Tomato Cury Recipe Malayalam: തക്കാളി കൊണ്ട് വളരെ എളുപ്പത്തിൽ ഒരു കറി തയ്യാറാക്കി എടുക്കാം, ഇത് മാത്രം മതി ചോറ് കഴിക്കാൻ എന്ന് പറയുമ്പോൾ അതിന്റെ സ്വാദ്തന്നെയായിരിക്കും വളരെ രുചികരമായ ഒരു കറിയാണ് തയ്യാറാക്കുന്നത്, ഈ കറി തയ്യാറാക്കാൻ വേണ്ടത് വേറെ അഞ്ചു മിനിറ്റ് മാത്രമാണ്…
ഹെൽത്തി ആയിട്ടുള്ള ഒരു കറി നല്ല ചുവന്ന നിറത്തിൽ തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനു വേണ്ടി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച്നന്നായിട്ട് ചൂടായി കഴിഞ്ഞാൽ കടുക് ചേർത്ത്പൊട്ടി കഴിയുമ്പോൾ അതിലേക്ക് വെളുത്തുള്ളിയും കൂടി ചേർത്ത് കൊടുത്തു ആവശ്യത്തിനു പച്ചമുളക്, ഇഞ്ചി ചതച്ചതും, കൂടി ചേർത്തു കൊടുത്തതിനു ശേഷം, നന്നായി ഇത് വഴറ്റിയെടുക്കുക..

അതിലേക്ക് ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് ചേർത്ത് കൊടുത്ത്, നന്നായിട്ട് വഴറ്റിയെടുക്കുക… ചെറിയ ഉള്ളി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർക്കുന്നതിന് തൊട്ടുമുമ്പായിട്ട് മുളകുപ്പൊടി ചേർത്ത് മഞ്ഞൾപ്പൊടി ചേർത്ത് നന്നായിട്ട് എണ്ണയിൽ മൂപ്പിച്ചതിനു ശേഷം മാത്രം തക്കാളി ചേർത്ത് കൊടുക്കാത്ത തക്കാളി ഇതിലേക്ക് ചേർത്ത് നന്നായി മൂത്തുകഴിയുമ്പോൾ അതിലേക്ക് ഉപ്പു കൂടി ചേർത്തു മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.
കുറച്ചു സമയം കഴിയുമ്പോൾ ഇത് നന്നായിട്ട് വെന്ത് കുഴഞ്ഞ് പാകത്തിന് നല്ല ചുവന്ന നിറത്തിലുള്ള കറിയായിട്ട് കിട്ടും…. ഈ കറി ചപ്പാത്തിയുടെ കൂടെയും ദോശയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ പറ്റിയ ഒരു കറിയാണ് വെറും തക്കാളി മാത്രം മതി വളരെ രുചികരമായ ഒരു കറി തയ്യാറാക്കി എടുക്കാൻ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…. video credits : Fadwas kitchen.